#KairaliNewsBreaking കോന്നിയില്‍ അടൂര്‍ പ്രകാശിന്‍റെ നീക്കത്തിന് തിരിച്ചടി; റോബിന്‍ പീറ്ററിന്‍റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം പരസ്യമായി രംഗത്ത്

കോന്നിയിൽ റോബിൻ പീറ്ററെ സ്ഥാനാർഥി ആക്കാനുള്ള അടൂർ പ്രകാശ് എംപിയുടെ നീക്കത്തിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം പരസ്യമായി രംഗത്ത്. റോബിൻ പീറ്റർക്ക് വിജയസാധ്യത എന്ന എംപിയുടെ പരാമർശം, തികഞ്ഞ അച്ചടക്ക ലംഘനമാണെന്ന്, ഡിസിസി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. കോന്നി ഉപതെരഞ്ഞെടുപ്പിൽ, പി മോഹൻ രാജിനെ പരാജയപ്പെടുത്തിയതിൽ അടൂർ പ്രകാശിനു മുഖ്യപങ്കുണ്ടെന്നും നേതാക്കളുടെ തുറന്നു പറച്ചിൽ.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോന്നിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെച്ചൊല്ലി കലഹം തുടങ്ങി.
ഉപതെരഞ്ഞെടുപ്പ് വേളയിൽ യു ഡി എഫ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടു നിന്നിടത്തു തന്നെയാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിൻ്റെ പരസ്യമായ രംഗപ്രവേശം. കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ രഹസ്യ പിന്തുണ യോടെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജന.സെക്രട്ടറി ശാമുവൽ കിഴക്കു പുറത്തിന്റ നേതൃത്വത്തിലാണ് അടൂർ പ്രകാശിനെതിരായ നീക്കം.

പല വേദികളിലും നേതാക്കളുടെ മുൻപാകെ അടൂർ പ്രകാശ് ഒരാളെ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നത് ശരിയല്ല. പാർട്ടി തീരുമാനത്തിന് മുൻപേ അത് പരസ്യപ്പെടുത്തുക വഴി അച്ചടക്ക ലംഘനമാണ് എം പി കാണിക്കുന്നത്. ഇതു സംബന്ധിച്ച് എഐസിസി നേതൃത്വത്തിനു പരാതി നൽകാനാണ് കോൺ. നേതാക്കളുടെ തീരുമാനം.ഉപതെരഞ്ഞെടുപ്പിൽ പി മോഹൻരാജ് നെ എന്‍എസ്എസ് സ്ഥാനാർത്ഥിയായി, അടൂർ പ്രകാശ് അവതരിപ്പിച്ചു. കോന്നിയിൽ ഭൂരിപക്ഷ സമുദായ ഏകീകരണത്തിന കാരണമാക്കിയെന്നും നേതാക്കൾ വെളിപ്പെടുത്തി.

റോബിൻ പീറ്റർ യുഡിഎഫ് സ്ഥാനാർഥിയായി വന്നാൽ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയവർക്കുള്ള അംഗീകാരമാകുമെന്നും നേതാക്കൾ പറഞ്ഞു. ഇതിന് പിന്നാലെ പി.മോഹൻരാജ് മുതിർന്ന കോൺ. നേതാവ് എകെ ആൻ്റണിക്ക് ഇതു ചൂണ്ടിക്കാട്ടി പരാതി കൈമാറി. അതേസമയം, ആരോപണങ്ങളോട് തൽക്കാലം പ്രതികരിക്കാനില്ലെന്ന് അടൂർപ്രകാശ് വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News