കായിക വകുപ്പിന്‍റെ കരുതലില്‍ ദേശീയ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് ഷീനയ്ക്ക് വീടൊരുങ്ങും

കായിക താരങ്ങള്‍ക്ക് മികച്ച പിന്‍തുണയും കരുതലുമാണ് പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കുന്നത്. സ്പോര്‍ട്സ് ക്വാട്ടയില്‍ സംസ്ഥാനത്ത് എറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടത്തിയ സര്‍ക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍.

ദേശീയ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജോതാവ് ഷീനയ്ക്ക് വീട് നിര്‍മിച്ചുനല്‍കുന്നതിന് സഹായവുമായി സംസ്ഥാന കായിക വകുപ്പ്. വീട് നിര്‍മാണത്തിനായി ഷീനയ്ക്ക് 18 ലക്ഷം രൂപ ഇന്നലെ കെമാറി. ട്രിപ്പിള്‍ ജംപിലെ മിന്നും പ്രകടനത്തിലൂടെയാണ് ഷീന സ്വര്‍ണ്ണം കരസ്ഥമാക്കിയത്. തൃശ്ശൂര്‍ ചേലക്കര സ്വദേശിയാണ് ഷീന. ദേശീയ ഗെയിംസിനു ശേഷമാണ് താരത്തിന്റെ ജീവിതാവസ്ഥ പുറത്തറിയുന്നത്. ഈ സാഹചര്യത്തില്‍ യു ആര്‍ പ്രദീപ് എം എല്‍ എ വീടിന് തുക അനുവദിക്കാന്‍ ഇടപെടുകയായിരുന്നു.

വീട്നിര്‍മ്മാണത്തിന് നേരത്തെ പണം അനുവദിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നടപടികള്‍ വൈകി. ഈ വിവരം അറിഞ്ഞപ്പോള്‍ പണം ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ മന്ത്രി ഇപി ജയരാജന്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പണം കൈമാറുകയും ചെയ്തു.

ഭൂവനേശ്വറില്‍ നടന്ന ഏഷ്യന്‍ഗെയിംസിലും ഇറാനില്‍ നടന്ന ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസിലും ഷീന മെഡല്‍ കരസ്ഥമാക്കിയിരുന്നു. നിലവില്‍ കൃഷി വകുപ്പില്‍ ജീവനക്കാരിയാണ്. വീടിനായി അനുവദിച്ച പണം ലഭ്യമായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഷീന പ്രതികരിച്ചു. എത്രയും വേഗം സ്ഥലം കണ്ടെത്തി വീട് നിര്‍മ്മാണം ആരംഭിക്കുമെന്നും താരം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News