ഇടുക്കി-പള്ളിവാസലിൽ പതിനേഴുകാരി കുത്തേറ്റ് മരിച്ച സംഭവം; പെണ്‍കുട്ടിയുടെ അച്ഛന്‍റെ അര്‍ദ്ധ സഹോദരനായി അന്വേഷണം ശക്തം

ഇടുക്കി പള്ളിവാസലില്‍ പെണ്‍കുട്ടി കുത്തേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊല്ലപ്പെട്ട 17 കാരിയുടെ പിതാവിന്‍റെ അര്‍ധ സഹോദരനായാണ് പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്.

അനു എന്ന വ്യക്തിയാണ് പെണ്‍കുട്ടിയെ സ്കൂളില്‍ നിന്നും കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്നാണ് ഇന്നലെ വൈകുന്നേരത്തോടെ പെണ്‍കുട്ടിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടിയുടെ മൃതദേഹം അല്പസമയത്തിനകം പോസ്റ്റുമോർട്ടത്തിനായി കോട്ടയത്തേക്ക് കൊണ്ടുപോകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News