ചെന്നിത്തലയുടെ വാദം പൊളിക്കുന്ന രേഖ കൈരളി ന്യൂസിന്; ഇഎംസിസി അപേക്ഷ നല്‍കിയത് മത്സ്യ സംസ്‌കരണ യൂണിറ്റ് തുടങ്ങാന്‍

ഇഎംസിസി അപേക്ഷ നല്‍കിയത് മത്സ്യ സംസ്‌കരണ യൂണിറ്റ് തുടങ്ങാന്‍ ചെന്നിത്തലയുടെ വാദം പൊളിക്കുന്ന രേഖ കൈരളി ന്യൂസിന്

ഇഎംസിസി കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് മന്ത്രി മെഴ്‌സികുട്ടിയമ്മയ്‌ക്കെതിരെ ഇന്നലെ ഉയര്‍ത്തിയ ആരോപണങ്ങള്‍ പൊളിക്കുന്ന രേഖ കൈരളി ന്യൂസിന്.

ഇഎംസിസി അപേക്ഷ നല്‍കിയത് മത്സ്യ സംസ്‌കരണ യൂണിറ്റ് തുടങ്ങുന്നതിനാണെന്ന് രേഖയില്‍ നിന്ന് വ്യക്തമാരുന്നു. ഇതിനെയാണ് കേരളത്തിന്‍റെ തീരം അമേരിക്കന്‍ കമ്പനികള്‍ക്ക് തീറെ‍ഴുതിയെന്ന തരത്തില്‍ ചെന്നിത്തല പറഞ്ഞത്.

ഇഎംസിസി മത്സ്യ സംസ്കരണ യൂണിറ്റിന് വേണ്ടി നൂറുകോടി രൂപയുടെ പദ്ധതിയാണ് ഇഎംസിസി അപേക്ഷ നല്‍കിയത്.

എന്നാല്‍ പ്രതിപക്ഷ നേതാവ് ഇത് വിശദീകരിക്കുമ്പോള്‍ അത് 5000 കോടിയുടേതാവുന്നതെങ്ങനെയെന്നതാണ് പ്രതിപക്ഷ നേതാവ് വ്യക്തമാക്കേണ്ടത്. പദ്ധതിയുടെ ചിലവ് 100 കോടിയുടേതാണെന്ന് അപേക്ഷയില്‍ നിന്ന് തന്നെ വ്യക്തമാണ്.

കമ്പനികളുടെ അധികാരികള്‍ മന്ത്രിക്ക് അപേക്ഷ സമര്‍പ്പിക്കുന്ന ഫോട്ടോയാണ് കരാര്‍ ഒപ്പിടുന്ന ചിത്രമായി ചെന്നിത്തല വ്യാഖ്യാനിക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News