100 കോടിയില്‍ നിന്നും 5000 കോടിയിലേക്കുള്ള വ്യത്യാസം അധികാരക്കൊതി മാത്രമോ ?

ആ‍ഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ സംസ്ഥാന സര്‍ക്കാറിനും ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേ‍ഴ്സികുട്ടിയമ്മയ്ക്കും എതിരെ ഉന്നയിച്ച ആരോപണവും പതിവുപോലെ ഉണ്ടയില്ലാ വെടിയാണെന്നത് രേഖകള്‍ വ്യക്തമാക്കുന്നു.

ചെന്നിത്തലയുടെ ആരോപണങ്ങള്‍ വ്യാജമാണെന്ന് തെ‍ളിയിക്കുന്ന രേഖകള്‍ കൈകളി ന്യൂസ് പുറത്തുവിട്ടിരുന്നു. ആരോപണം വന്നപ്പോള്‍ തന്നെ ജെ മേ‍ഴ്സികുട്ടിയമ്മ ഇത് നിഷേധിക്കുകയും മുങ്ങിച്ചാവാന്‍ നില്‍ക്കുന്ന പ്രതിപക്ഷം എന്തെങ്കിലും കച്ചിത്തുരുമ്പ് കിട്ടുമോ എന്നാണ് നോക്കുന്നതെന്നും മേ‍ഴ്സികുട്ടിയമ്മ പറഞ്ഞു.

ആരോപണം ഉന്നയിച്ച ചെന്നിത്തല പക്ഷെ തെളിവുകളൊന്നും പത്രക്കാര്‍ക്ക് മുന്നില്‍ ഹാജരാക്കാനും തയ്യാറായില്ല. ആരോപണം സമൂഹത്തിലേക്ക് ഉയര്‍ത്തി വിട്ട് തടിതപ്പുന്ന പതിവ് രീതിയാണ് സ്വീകരിച്ചത്.

100 കോടി രൂപയ്ക്ക് മത്സ്യ വിഭവങ്ങളുടെ സംസ്കരണ യൂണിറ്റ് തുടങ്ങാനുള്ള അപേക്ഷ മാത്രമാണ് സമര്‍പ്പിക്കപ്പെട്ടതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത് പ്രതിപക്ഷ നേതാവിന്‍റെ കൈയ്യിലെത്തുമ്പോള്‍ 5000 കോടിയുടേതായി.

സമര്‍പ്പിക്കപ്പെട്ട അപേക്ഷ കരാറായും അപേക്ഷ സമര്‍പ്പിക്കാനെത്തിയ ചിത്രം കരാര്‍ ഒപ്പിടുന്ന ചിത്രവുമായി. കേരളീയരുടെ സാമാന്യ യുക്തിയെ ചോദ്യം ചെയ്ത് അധികാരമെന്ന ഒറ്റ ലക്ഷ്യം മാത്രംവച്ച് ക‍ഴമ്പില്ലാത്ത ആരോപണങ്ങള്‍ മാത്രം ഉന്നയിക്കുന്ന വ്യക്തിയായി രമേശ് ചെന്നിത്തല മാറുന്നുവെന്നതാണ് സമീപകാലത്തെ അദ്ദേഹത്തിന്‍റെ പ്രതികരണങ്ങളില്‍ നിന്നും പത്രസമ്മേളനങ്ങളില്‍ നിന്നുമെല്ലാം വ്യക്തമാകുന്നത്.

100 കോടിയുടെ കരാര്‍ 4900 കോടി അധികം ചേര്‍ത്ത് 5000 കോടിയുടേതാക്കുന്ന ചെന്നിത്തലയുടെ ലക്ഷ്യം കേവലമായ അധികാരം മാത്രമാണെന്ന് വീണ്ടും വ്യക്തമാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News