‘ഇ ശ്രീധരന്‍ ചരിത്രത്തെക്കുറിച്ച് കാര്യമായ ധാരണയില്ലാത്ത വ്യക്തി’ ; എ വിജയരാഘവന്‍

ചരിത്രത്തെ കുറിച്ച് കാര്യമായ ധാരണയില്ലാത്ത വ്യക്തിയാണ് ഇ ശ്രീധരന്‍ എന്ന് പറയേണ്ടി വരുന്നത്, ഖേദകരമെന്ന് സി പി ഐ (എം) ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. രാജ്യത്തെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് ഏകാധിപത്യത്തിന് ശ്രമിക്കുന്ന പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടാണ് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കുന്നത്.

രാജ്യത്തെ പല പദ്ധതികള്‍ക്കും നേതൃത്വപരമായ പങ്ക് വഹിച്ച ഇ ശ്രീധരന് ജനാധിപത്യ സമ്പ്രദായത്തോട് മതിപ്പില്ല എന്ന് പറയേണ്ടി വരുമെന്നും എ വിജയരാഘവന്‍ കോഴിക്കോട് പറഞ്ഞു.

ഏകാധിപത്യ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും പെട്രോള്‍, പാചക വാതക വില വര്‍ധിപ്പിക്കലാണ് കേന്ദ്ര സര്‍ക്കാരിന്റെ ദൈനംദിന പരിപാടി. കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ പൊതു മുതലുകള്‍ ഓരോന്നായി കൈമാറി. മതവിദ്വേഷം പ്രചരിപ്പിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നിലനില്‍ക്കുന്നതെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

പൗരത്വ ബില്ലുമായി വീണ്ടും വരുന്നത് വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ്. കേരളത്തില്‍ ഒരാളും മോദിയുടെയും അമിത് ഷായുടെയും അടുത്ത് പോയി പൗരത്വം തെളിയിക്കേണ്ടി വരില്ല. ഇത് ഉറപ്പു നല്‍കിയ സര്‍ക്കാരാണ് ഇവിടെ ഉള്ളത്. കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയമാണ് ബിജെപിക്ക് വഴിയൊരുക്കിയതെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News