ചെന്നിത്തല ഇത്ര കണ്ട് തരം താഴരുത് ; മറുപടി നല്‍കി മേഴ്‌സിക്കുട്ടിയമ്മ

ചെന്നിത്തലയുടെ അസംബന്ധ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ചെന്നിത്തല ഇത്ര കണ്ട് തരം താഴരുതെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആരെങ്കിലും എവിടെയെങ്കിലും ഒപ്പ് വെച്ചാല്‍ അത് കേരളത്തില്‍ നടപ്പാവില്ലെന്നും കേരളത്തിന്റെ മത്സ്യനയത്തെ ആര്‍ക്കും വെല്ലുവിളിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

അമേരിക്കയില്‍ ചര്‍ച്ച നടത്തിയിട്ടില്ല. ഇന്നലെയും താന്‍ ഇക്കാര്യം പറഞ്ഞിരുന്നു. ചെന്നിത്തലയുടെ ആരോപണം അസംബന്ധമാണ്. പുതിയ യാനം പരമ്പരാഗത മത്യതൊഴിലാളികള്‍ക്ക് മാത്രമുള്ളതാണ്. പുതിയ മത്സ്യ നയം നിയമസഭയില്‍ അവതരിപിച്ചതാണ്. ദുര്‍വ്യാഖ്യാനം ചെയ്യുന്നത് നിര്‍ഭാഗ്യകരമാണ്. വിദേശ ട്രോളറുകള്‍ പാടിലിലെന്നതാണ് താന്‍ ഉള്‍പെടുന്ന ട്രേഡ് യൂണിയന്‍ നേതാക്കള്‍ സ്വീകരിച്ച നിലപാടെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

സര്‍ക്കാര്‍ നയത്തിനു വിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥന്‍ എന്തെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് മാത്രമാണ് അതിന്റെ ഉത്തരവാദിത്വം. ഉദ്യോഗസ്ഥന്റെ പൂതി നടക്കില്ല. ചിലപ്പോള്‍ ആ ഉദ്യാഗസ്ഥനെതിരെ നടപടി ഉണ്ടാകും. സര്‍ക്കാര്‍ നയമാണ് താന്‍ പറയുന്നത്.

സംസ്‌കരണ യൂണിറ്റിനാണ് സ്ഥലത്തിന് അനുമതി നല്‍കിയത്. ഉദ്യോഗസ്ഥന്‍ ആരെന്ന് എല്ലാവര്‍ക്കും അറിയാം. പദ്ധതി നടപ്പാകില്ലെന്ന് ഇഎംസിസി പ്രതിനിധികളെ അറിയിച്ചതാണ്. ഉടമസ്ഥത മീന്‍പിടിത്തക്കാര്‍ക്ക് നല്‍കാമെന്നായിരുന്നു ഇഎംസിസി അറിയിച്ചത്.
എന്നാല്‍ ഇതിനെ മത്സ്യബന്ധ അനുമതിയെന്ന് പ്രതിപക്ഷ നേതാവ് ദുര്‍വ്യാഖ്യാനം ചെയ്തു.

ഇതിന് പ്രതിപക്ഷ നേതാവിനെ നമിക്കുകയേ നിവൃത്തിയുള്ളു. പ്രതിപക്ഷ നേതാവ് ഇത്രയും തരംതാഴരുതെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇ.എം.സിസിയെ കാണുന്നത് കേരളത്തിലാണ്. പ്രൊസസിംങിന് അനുമതി നല്‍കുന്നതില്‍ ഫിഷറീസിന് വിയോജിപില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ മറുപടി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here