ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് അനുവാദം നല്‍കേണ്ടത് കേന്ദ്രമെന്ന് സി പി ഐ (എം) ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കേരളം ആരുമായും ഒരു കരാറും ഉണ്ടാക്കിയിട്ടില്ല. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും വിജയരാഘവന്‍ കോഴിക്കോട് പറഞ്ഞു.
അതേസമയം, ഒരു കരാറും ഒപ്പിട്ടിട്ടില്ലെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കിയിരുന്നു. ചെന്നിത്തലയുടേത് ഉണ്ടയില്ലാ വെടിയാണെന്നും മന്ത്രി വ്യക്തമാക്കി. എന്തും പറയാനുള്ള ഉളുപ്പില്ലായ്മയാണ് പ്രതിപക്ഷനേതാവിന്. ചെന്നിത്തല പ്രസ്താവന തിരുത്തി മാപ്പ് പറയേണ്ടി വരുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ഒരു കരാറും ഒപ്പിട്ടിട്ടില്ല. വിദേശകമ്പനികള്‍ക്ക് അനുമതി കൊടുക്കുമെന്ന നയമില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. പദ്ധതി 100 കോടിയുടേത് മാത്രമാണ്. ഇഎംസിസി സര്‍ക്കാരിന് നല്‍കിയ അപേക്ഷയുടെ പകര്‍പ്പ് രേഖകള്‍ കൈരളി ന്യൂസിന് ലഭിച്ചു.
Get real time update about this post categories directly on your device, subscribe now.