ഇന്ധന വില സംബന്ധിച്ച സങ്കീര്‍ണത ജനങ്ങള്‍ക്ക് മനസിലാകാത്ത വിഷയം; നിര്‍മല സീതാരാമാന്‍

ഇന്ധന വില സംബന്ധിച്ച സങ്കീര്‍ണത ജനങ്ങള്‍ക്ക് മനസിലാകാത്ത വിഷയമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമാന്‍. വില കുറഞ്ഞിരിക്കണം എന്നതാണ് എല്ലാവരുടേയും ആവശ്യം.

പെട്രോളും ഡീസലും ജി.എസ്. ടി.ക്ക് കീഴില്‍ ആക്കുന്നത് വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട വിഷയമാണെന്നും വില കുറയ്ക്കാന്‍ കേന്ദ്രവും സംസ്ഥാനവും സംസാരിക്കണമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് തുടര്‍ച്ചയായ 13ാം ദിവസവും പെട്രോളിയം കമ്പനികള്‍ ഇന്ധന വില വര്‍ധിപ്പിച്ചിരുന്നു. രാജ്യത്ത് തുടര്‍ച്ചയായ 13ാം ദിവമാണ് പെട്രോളിനും ഡീസലിനും തുടര്‍ച്ചയായി വില വര്‍ധിക്കുന്നത്.

പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് ഇന്ന് വര്‍ധിപ്പിച്ചത്. പെട്രോളിയം കമ്പനികളുടെ തുടര്‍ച്ചയായുള്ള ഈ വിലവര്‍ധന ആഗോള വിപണിയിലെ ക്രൂഡ് ഓയിലിന്റെ വില കുറയുന്നതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭ്യമാക്കാത്ത സാഹചര്യമാണ് ശൃഷിച്ചിരിക്കുന്നത്.

ഇന്നത്തെ വില വര്‍ധനയോടെ തിരുവനന്തപുരത്ത് ഒരുലിറ്റര്‍ പെട്രോളിന് 92.46 രൂപയും ഡീസലിന് 87 01 രൂപയുമാണ് വില. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.75 രൂപയും ഡീസലിന് 88.44 രൂപയുമാണ് വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News