
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ റാങ്ക് ലിസ്റ്റിലെ എല്ലാവര്‍ക്കും നിയമനം നല്‍കാമെന്ന് പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ നിയമപരായി ചെയ്യാവുന്നതേ ചെയ്യൂവെന്നും ഉമ്മചാണ്ടി. ഉദ്യോഗാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ച് തെരുവില്‍ സമരത്തിന് തീകൊളുത്തിയ ഉമ്മന്‍ചാണ്ടി തന്നെയാണ് ഇപ്പോള്‍ നിലപാട് പര്യമായി വ്യക്തമാക്കുന്നത്.
അതേസമയം പിഎസ്സി റാങ്ക് ലിസ്റ്റിലുള്ള എല്ലാവര്‍ക്കും തൊഴില്‍ നല്‍കാന്‍ ഒരു സര്‍ക്കാരിനും കഴിയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സമ്മതിച്ചിരുന്നു. അത് എല്ലാവര്‍ക്കും അറിയാമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
അതേസമയം ഉദ്യോഗാര്‍ഥികളുടെ പേരില്‍ സെക്രട്ടറിയറ്റിന് മുന്നില്‍ നടന്ന അക്രമസമരവും ആത്മഹത്യാനാടകവും പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍നടന്ന ഗൂഢാലോചനയുടെ തുടര്‍ച്ച.
പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷനുകളിലെ യുഡിഎഫ് അനുകൂല ഭാരവാഹികളുടെ രഹസ്യയോഗം വിളിച്ചുചേര്‍ത്തതിന് പിന്നാലെയാണ് സമരത്തിന്റെ ഗതി മാറിയത്.
അക്രമത്തിലേക്ക് വഴിതിരിച്ചുവിടാനുള്ള പദ്ധതി തയ്യാറാക്കിയതും ആത്മഹത്യാശ്രമം അരങ്ങേറിയതും ഇവിടെ നടന്ന ആസൂത്രണത്തിന്റെ തുടര്‍ച്ചയായിരുന്നു.
നിയമന വിവാദമുയര്‍ത്തി ഉദ്യോഗാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ച് വന്‍ അക്രമസമരം ആസൂത്രണം ചെയ്യുന്നത് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പലരും അറിഞ്ഞില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here