ആഴക്കടല്‍ മല്‍സ്യബന്ധനം എന്ന വാക്ക് പോലും ഇഎല്‍സിസി അപേക്ഷയിലില്ല ; തെളിവുകള്‍ കൈരളി ന്യൂസിന്

മന്ത്രിമാര്‍ക്കെതിരായ ആരോപണത്തില്‍ രമേശ് ചെന്നിത്തലയുടെ വാദങ്ങളെ നിരാകരിക്കുന്ന രേഖകള്‍ പുറത്ത് ഇഎല്‍സിസി കമ്പനി സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്‌ഐഡിക്ക് നല്‍കിയ അപേക്ഷ കൈരളി ന്യൂസിന് . ചേര്‍ത്തല പളളിപുറത്ത് മല്‍സ്യ സംസ്‌കരണ പ്ലാന്റ് തുടങ്ങാനായിരുന്നു കമ്പനിയുടെ അപേക്ഷ. 100 കോടി രൂപ ചിലവ് വരുന്ന പദ്ധതിയില്‍ 100 തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുമെന്ന് അപേക്ഷ. ഭൂമി വേഗത്തില്‍ അനുവദിച്ചതിലും ക്രമക്കേട് ഇല്ലെന്ന് തെളിയുകയാണിപ്പോള്‍.

ചേര്‍ത്തല പളളിപുറത്തെ കെഎസ്‌ഐഡിസിയുടെ സ്ഥലത്ത് നാലേക്കര്‍ ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇഎല്‍സിസി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പിനി 2020 നവംബര്‍ 2 നാണ് സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കുന്നത്.  ആഴക്കടല്‍ മല്‍സ്യബന്ധനം എന്ന വാക്ക് പോലും അപേക്ഷയില്‍ പറയുന്നില്ല.

പകരം കെ എസ് ഐ ഡി സിയുടെ പക്കലുളള ചേര്‍ത്തല പളളിപുറത്തെ ഫുഡ്പാര്‍ക്കില്‍ 4 ഏക്കര്‍ ഭൂമിയില്‍ ഒരു മല്‍സ്യ സംസ്‌കരണ പ്ലാന്റ് തുടങ്ങാന്‍ അനുവദിക്കണമെന്നാണ് അപേക്ഷ. നൂറ് കോടി രൂപയുടെ മൂലധന നിക്ഷേപം ഉളള കമ്പനിയില്‍ 100 തൊഴിലാളികള്‍ക്ക് ജോലി നല്‍കുമെന്നും അപേക്ഷയില്‍ പറയുന്നു.

12 മാസങ്ങള്‍ കൊണ്ട് തങ്ങള്‍ മല്‍സ്യ സംസ്‌കരണ യൂണിറ്റ് തുടങ്ങുമെന്നാണ് കമ്പനി സമര്‍പ്പിച്ച അപേക്ഷാ പത്രത്തില്‍ പറയുന്നത്. കെ എസ് ഐ ഡി സി ക്ക് വഴി ഇഎംസിസി കമ്പിനിക്ക് പള്ളിപ്പുറം ഫുഡ് പാര്‍ക്കില്‍ നാലര ഏക്കര്‍ ഭൂമി അനുവദിച്ചതില്‍ ക്രമക്കേട് ഉണ്ടെന്ന ചെന്നിത്തലയുടെ ആരോപണം ബൂമറാങ്ങ് ആവും.

സര്‍ക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പ്രകാരം വ്യവസായി അപേക്ഷ നല്‍കിയാല്‍ രേഖകള്‍ ക്യത്യമാണെങ്കില്‍ പരമാവധി വേഗത്തില്‍ ഭൂമി അനുവദിക്കുക എന്നതാണ് സര്‍ക്കാര്‍ നയം . വ്യവസായ സൗഹൃദ സംസ്ഥാനം എന്ന നിലയില്‍ പരമാവധി വേഗത്തില്‍ ഭൂമി അനുവദിക്കുക എന്ന മന്ത്രിസഭയുടെ തീരുമാനം .

പ്രോജക്റ്റ് റിപ്പോര്‍ട്ട് ,നിശ്ചിത തുകയുടെ ഡിഡിയും സമര്‍പ്പിച്ചാല്‍ ഒരാഴ്ച്ചക്കകം ഡിസ്ട്രിക് ലാന്‍സ് അലോട്ട്‌മെന്റ് കമ്മറ്റി ഈ അപേക്ഷ പരിഗണിക്കും .പരിസ്ഥിതിക പ്രത്യാഘാതം, സംസ്ഥാനത്തിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ എന്നീവ പരിശോധിച്ച ശേഷം ഒരാഴ്ച്ച കൊണ്ട് അപേക്ഷ അംഗീകരിക്കും.

ഭൂമിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വില ഏക്കറിന് അടക്കാന്‍ കമ്പിനി തയ്യാറാണെങ്കില്‍ ഭൂമി ഉടന്‍ കൈമാറണം എന്നതാണ് സര്‍ക്കാര്‍ നയം. സംസ്ഥാനത്തെ വ്യവസായ സൗഹൃദം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ സ്വീകരിച്ച ഈ നിലാപാടിനെയാണ് പ്രതിപക്ഷ നേതാവ് ഭൂമി കുംഭകോണം എന്ന് ആക്ഷേപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News