
അടുത്ത 3 വര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ മുഖം മാറുമെന്ന് മന്ത്രി തോമസ് ഐസക്. കെ സി ബി സി അല്മായ കമ്മീഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പഠന ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സാമ്പത്തിക രംഗത്തെ വലിയ കണ്ടുപിടുത്തമാണ് കിഫ് ബി. കിഫ് ബി വഴി അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ നേട്ടമുണ്ടാക്കാനായി.
കിഫ് ബി ഫലപ്രദമാവണമെങ്കില്‍ രാഷട്രീയക്കളി പറ്റില്ല. കേരളത്തില്‍ സംരഭകരുടെ കൂട്ടത്തെ വളര്‍ത്തിയെടുക്കണം.
ഉന്നത വിദ്യാഭ്യാസ രംഗം മികവിന്റെ കേന്ദ്രങ്ങളായി മാറണമെന്നും തോമസ് ഐസക്ക് പറഞ്ഞു. ചടങ്ങില്‍, കെ സി ബി സി പ്രസിഡന്റ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മന്ത്രി ഐസക്കിനെ ആദരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here