കാപ്പന്‍ കോണ്‍ഗ്രസില്‍ ചേരട്ടെയെന്ന് മുല്ലപ്പള്ളി; നേതാക്കള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷം

മാണി സി കാപ്പനെ മുന്നണിയില്‍ എടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു. കാപ്പന്‍ കോണ്‍ഗ്രസില്‍ ചേരട്ടെയെന്ന് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി.

കാപ്പന്‍ വിഷയത്തില്‍ ചെന്നിത്തലക്കെതിരെ നേതാക്കള്‍. ജോസഫിന്റെ അധിക സീറ്റ് ആവശ്യത്തിന് വഴങ്ങേണ്ടെന്നും തെരഞ്ഞെടുപ്പ് മേല്‍നോട്ടസമിതിയില്‍ ധാരണ.

അതേസമയം കാപ്പന്റെ പാര്‍ട്ടിയെ ഘടകകക്ഷിയാക്കണമെങ്കില്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. മൂന്ന് സീറ്റുകള്‍ കാപ്പന്‍ പക്ഷത്തിന് വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്തയും മുല്ലപ്പള്ളി തള്ളി.

കാപ്പന് കൈപ്പത്തി ചിഹ്നം നല്‍കുന്നതില്‍ സന്തോഷമേയുള്ളുവെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കട്ടെയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

ഘടകക്ഷിയാക്കുന്നതില്‍ തനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാകില്ല. താന്‍ അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഭാഗമാണ്. ഹൈക്കമാഡിന്റെ കല്‍പ്പനകള്‍ക്കും തീരുമാനങ്ങള്‍ക്കും അനുസരിച്ച് മാത്രമെ മുന്നോട്ടുപോകാനാകു.

ഹൈക്കമാഡിനെ പൂര്‍ണമായി വിശ്വാസത്തില്‍ എടുത്തുമാത്രമെ അവരെ ഘടകക്ഷിയാക്കാനാകു. മൂന്ന് സീറ്റ് കാപ്പന് നല്‍കാമെന്ന് പറഞ്ഞതിനെക്കുറിച്ച് കെപിസിസി അധ്യക്ഷനായ തനിക്ക് ഒന്നുമറിയില്ലെന്നും മുല്ലപ്പള്ളി നേരത്തെ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News