കര്‍ഷക മഹാപഞ്ചായത്തുകള്‍ വിജയകരം; കേരളത്തിലും കര്‍ഷക മഹാപഞ്ചായത്ത് ചേരും

ഉത്തരേന്ത്യയില്‍ കര്‍ഷക മഹാപഞ്ചായത്തുകള്‍ വിജയകരമായി പുരോഗമിക്കുന്നു. രാജസ്ഥാനിലെ ഹനുമാന്‍ഖഡിലും ഇന്ന് കര്‍ഷക മഹാപഞ്ചായത്ത് ചേര്‍ന്നു. കേരളത്തിലും തമിഴ്‌നാട്ടിലും വരും ദിവസങ്ങളില്‍ കര്‍ഷക മഹാപഞ്ചായത്ത് ചേരും.

ചെങ്കോട്ട അക്രമവുമായി ബന്ധപ്പെട്ട കേസിലെ പിടികിട്ടാപ്പുള്ളി ലഖ സിദ്ധാന ഫേസ്ബുക് വീഡിയോ പോസ്റ്റുമായി പ്രത്യക്ഷപ്പെട്ടു. അരവിന്ദ് കേജ്രിവാള്‍ നാളെ കര്‍ഷക നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും.

കാര്‍ഷിക നിയമങ്ങളെക്കെതിരായ കര്‍ഷകരുടെ മഹാപഞ്ചായത്തുകള്‍ ഉത്തരെന്ത്യയില്‍ ശക്തമായി പുരോഗമിക്കുന്നു . മുസഫര്‍ നഗറിലെ കര്‍ഷക മഹാപഞ്ചായത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കര്‍ഷക സംഘടനകളുടെ നേതൃത്വത്തില് രാജസ്ഥാനിലെ ഹനുമാന്ഗഡിലും മഹാപഞ്ചായത്ത് നടന്നു.

വരും ദിവസങ്ങളില്‍ കേരലത്തില് കുട്ടനാട്ടിലും തമിഴ്‌നാട്ടിലും കര്‍ഷക മഹാ പഞ്ചായത്തുകള്‍ ചേരും. കര്‍ഷക സമര ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് രണ്ടാം വാരത്തിലാണ് കുട്ടനാട്ടില്‍ മഹാപഞ്ചായത് ചേരുക.

അതേസമയം ചെങ്കോട്ട ആക്രമണക്കേസില് പോലീസ് തേടുന്ന പ്രതി ലഖ സിദ്ധാന ഫേസ്ബുക്കില് വീഡിയോ പോസ്റ്റുമായി പ്രത്യക്ഷപ്പെട്ടു. 23ന് പഞ്ചാബില്‍ നടക്കുന്ന റാലിയില് കൂടുതല് പേര്‍ പങ്കെടുക്കണമെന്നും കള്ളക്കേസുകള് ചമച്ച് കര്‍ഷകര്‍ക്കിടയില് ഭീതിപരത്താനാണ് സര്‍ക്കാര്‍ ശ്രമമെന്നും ആരോപിക്കുന്ന വീഡിയോ ആണ് ലഖ സിദ്ധാന പോസ്റ്റ് ചെയ്തിരിക്കുന്നത്.

ലഖ സിദ്ധാനയെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം പാരിതോഷികം ദില്ലിപൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങള്ക്ക് ശേഷം ഒളിവിലാണ് ലഖ സിദാന. അതേ സമയം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ നാളെ കര്‍ഷക നേതാക്കളുമായി കൂടി കാഴ്ച്ച നടത്തും.

കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്നോടിയായാണ് കൂടികഴ്ച. ആം അട്മി പാര്‍ട്ടി നേതാക്കള്‍ കര്‍ഷകര്‍ക്ക് അനുകൂലമായി മുന്നോട്ട് വന്നതിന് പിന്നാലെയാണ് കൂടികഴ്ച

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News