ഇത് എന്തിനുള്ള പുറപ്പാടാണെന്ന് ജനത്തിന് മനസിലാകും; ശ്രീധരനെതിരെ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍

ബിജെപി പാര്‍ട്ടിയില്‍ നിന്നുകൊണ്ട് സംസ്ഥാനത്ത് മുഖ്യമന്ത്രിയായി മത്സരിക്കാന്‍ തയാറാണെന്ന് വെളിപ്പെടുത്തിയ ഡി.എം.ആര്‍.സി മുന്‍ എം.ഡി ഇ. ശ്രീധരനെതിരെ സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍.

കോണ്‍ഗ്രസ് വിജയിച്ചാലും ബി.ജെ.പിക്ക് അവരെ വിലക്കെടുക്കാനാകുമെന്നും കൈപ്പത്തിയില്‍ താമര വിരിയിക്കാന്‍ അവര്‍ക്ക് അറിയാമെന്നും കോടയേരി വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടി മുഖ്യന്ത്രിയായി വന്നോട്ടെ എന്നാണ് ശ്രീധരന്‍ ഇന്ന് പറഞ്ഞതെന്നും ഇതാണ് കേരളത്തിന്റെ അടിയൊഴുക്ക് എന്നും കോടിയേരി പറഞ്ഞു.

മോദി പറഞ്ഞതനുസരിച്ചാണ് അവര്‍ ഇ. ശ്രീധരനെ പിടികൂടിയതെന്നും ഇത് എന്തിനുള്ള പുറപ്പാടാണെന്ന് ജനത്തിന് മനസിലാകുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ആര്‍.എസ്.എസിന്റെ ലക്ഷ്യം എല്‍.ഡി.എഫിനെ തകര്‍ക്കലാണ്. യു.ഡി.എഫ് വരട്ടെ എന്ന് പറയുന്നത് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ വ്യക്തിയാണെന്നും കോടിയേരി വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News