ബേസില്‍ ബാബുവിന്റെ മൃതദേഹം 25.02.21 വ്യാഴ്ച 5 മണിക്ക് മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പൊതുദര്‍ശനത്തിനു വെക്കുന്നതാണ്.
മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ജീലോങ്ങില്‍ ഫെബ്രുവരി 17ന് നിര്യാതനായ ബേസില്‍ ബാബു (25) വിന്റെ ഭൗതിക ശരീരം മതപരമായ ശുശ്രൂഷകള്‍ക്കും പൊതുദര്‍ശനത്തിനുമായി 25-02-2021, സമയം 5PM – 6PMന് മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (419 Centre Dandenong Rd, Heatherton, VIC-3202, Australia) വെക്കുന്നതാണ്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പൊതുജനങ്ങള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാവുന്നതാണു. ചടങ്ങുകള്‍ തത്സമയം വീക്ഷിക്കുന്നതിന് സൗകര്യങ്ങള്‍ താഴെ കാണുന്ന ലിങ്കില്‍ ലഭ്യമാണ്.
ബേസില്‍ നാട്ടില്‍ പെരുമ്പാവൂര്‍ വേങ്ങൂര്‍ സ്വദേശി കല്ലറക്കല്‍ ബാബുവിന്റെ മകനാണ്. ബല്ലാരാത്ത് ഫെഡറേഷന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായിരുന്നു. മെല്‍ബണിന് അടുത്തുള്ള ജീലോംഗില്‍ ആയിരുന്നു താമസം.
ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം ശനിയാഴ്ച കേരളത്തിലേക്ക് കൊണ്ടുപോകുവാന്‍ ഉള്ള ക്രമീകരണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി നവോദയ ഓസ്‌ട്രേലിയയുമായോ (എബി പൊയ്കാട്ടില്‍: 0430 959 886) ബി. കെ. എഫ്. എ. (സിനോ തോമസ്: 0470 375 030) യുമായോ ബന്ധപ്പെടുക.
Get real time update about this post categories directly on your device, subscribe now.