കെെരളി ന്യൂസ് എക്സ്ക്ലൂസീവ്; ഇഎംസിസിക്ക് ഒരു സെൻറ് ഭൂമി പോലും സർക്കാർ കൈമാറിയിട്ടില്ല

കൈരളി ന്യൂസ് എക്സ്ക്യൂസീവ് ; ആ‍ഴക്കടല്‍ മല്‍സ്യ ബന്ധനത്തില്‍ പ്രതിപക്ഷ നേതാവിന്‍റെ ആരോപണം പൊളളയെന്ന് തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്ത്. ചെന്നിത്തല അഴിമതി ഉണ്ടെന്ന് ആരോപിക്കുന്ന EMCC സര്‍ക്കാരിന്‍റെ പരിഗണനക്ക് അയച്ച MOU കോപ്പി കൈരളി ന്യൂസ് പുറത്ത് വിടുന്നു.

ആ‍ഴക്കടല്‍ മല്‍സ്യബന്ധനം അമേരിക്കന്‍ കമ്പനിക്ക് തീറെ‍ഴുതി കൊടുത്തു എന്ന ആക്ഷേപത്തിന് വസ്തുതയുമായി ബന്ധമില്ല. ആഴക്കടൽ മൽസ്യ ബന്ധന മേഖലയില്‍ ഗവേഷണത്തിന് താൽപര്യം എന്ന് കമ്പനിയുടെ അപേക്ഷ രേഖ പുറത്ത്. ആരോപണം പൊളിക്കുന്ന കൂടുതല്‍ രേഖകൾ കൈരളി ന്യൂസിന്.

സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ആഗോള നിക്ഷേപ സംഗമം അസെന്‍റ് 2020 ക‍ഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് നടത്തിയത്. ആ‍ഴക്കടല്‍ മല്‍സ്യ ബന്ധന മേഖലയുടെ വികസനത്തിനും, ഉന്നമനത്തിനുമായി ഗവേഷണം നടത്താന്‍ താല്‍പര്യം ഉണ്ടെന്ന് അറിയിച്ചാണ് EMCC കമ്പനി സര്‍ക്കാരിന് അപേക്ഷ നല്‍കുന്നത്.

എംഒയുവിന്‍റെ ആദ്യ പാരഗ്രാഫിലെ ഈ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് ചെന്നിത്തല മല്‍സ്യമേഖലയെ തീറെ‍ഴുതി എന്ന് ആക്ഷേപിക്കുന്നത്. അത്യന്താധുനിക സൗകര്യങ്ങള്‍ ഉളള 400 ബോട്ടുകളും, അഞ്ച് വലിയ കപ്പലുകളും അടക്കം നിര്‍മ്മിക്കാന്‍ ഉദ്യേശിക്കുന്നതായി കമ്പനിയുടെ നിവേദനത്തില്‍ പറയുന്നു.

5000 കോടി രൂപയുടെ നിക്ഷേപം ആണ് ഉദ്യേശിക്കുന്നതെന്നും പ്രത്യക്ഷത്തില്‍ 25000 പേര്‍ക്ക് ജോലി ലഭിക്കുമെന്നുമാണ് അപേക്ഷയില്‍ പറയുന്നത്. നിക്ഷേപ സംഗമത്തില്‍ വെച്ച് കേരള സര്‍ക്കാരിന്‍റെ കീ‍ഴിലുളള ഇന്‍ ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും EMCC യും തമ്മില്‍ ധാരണപത്രം ഒപ്പ് വെച്ചു. എന്നാല്‍ ഇതിന് സര്‍ക്കാരിന്‍റെ അനുമതി ഇല്ലായിരുന്നു. സര്‍ക്കാര്‍ അനുമതിക്കായി അവര്‍ വ്യവസായ മന്ത്രിക്ക് അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.

കമ്പനി നല്‍കിയ അപേക്ഷ ഉയര്‍ത്തികാട്ടിയാണ് സര്‍ക്കാര്‍ തീരുമാനം എന്ന് പ്രതിപക്ഷ നേതാവ് തെറ്റിധരിപ്പിക്കുന്നത്. നിക്ഷേപ സംഗമത്തില്‍117 താല്‍പര്യ പത്രങ്ങളും, 34 ധാരണ പത്രങ്ങളും ഒപ്പ് വെച്ചു. 151 അപേക്ഷകളില്‍ ഒരെണം മാത്രമാണ് EMCC യുടെ അപേക്ഷയും. ഈ അപേക്ഷയില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി അസന്നിധ്യമായി വ്യക്തമാക്കി.

EMCC കമ്പനിയുമായി കരാര്‍ ഒപ്പിട്ട ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പ്രശാന്ത് ഐഎഎസ് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഈ എം ഒ യു ഒപ്പിടില്‍ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായിരുന്നു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News