പ്രതിപക്ഷ നേതാവിന്‍റെ കയ്യിലുമുണ്ട് ഈ കിതാബ്, സുതാര്യമാണ് മത്സ്യനയം, ഇതൊരു രഹസ്യമല്ല ; മേഴ്‌സിക്കുട്ടിയമ്മ

അമേരിക്കന്‍ കമ്പനിയുമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കരാറുണ്ടാക്കിയെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ കുപ്രചരണങ്ങളെല്ലാം പൊളിച്ചെ ഴുതിക്കൊണ്ടായിരുന്നു മന്ത്രി രംഗത്തെത്തിയത്. സര്‍ക്കാരിന്റെ സുതാര്യമായ മത്സ്യ നയം തെളിവുസഹിതം മന്ത്രി വ്യക്തമാക്കി.

ക്യാബിനറ്റ് അംഗീകരിച്ച് നിയമസഭയില്‍ വച്ച രേഖ മാധ്യമങ്ങള്‍ക്കുമുന്നില്‍ നല്‍കിക്കൊണ്ട് മേഴ്‌സിക്കുട്ടിയമ്മ ചെന്നിത്തലയുടെ അടിസ്ഥാനരഹിതമായ ഇആരോപണങ്ങളെ പ്രതിരോധിച്ചുകൊണ്ട് പറഞ്ഞതിങ്ങനെ.

‘പ്രതിപക്ഷനേതാവിന്റെ കൈയിലും ഉണ്ട് ഈ കിതാബ് എല്ലാ എംഎല്‍എമാരുടെ കയ്യിലുമുണ്ട്. ഇത് തുറന്ന രേഖയാണ്. അല്ലാതെ ഇത് ആരുടെയും രഹസ്യ പരിപാടിയൊന്നുമല്ല. ഇതാണ് ഫിഷറീസ് നയം എന്നിരിക്കെ, ഈ നയത്തിന് വിരുദ്ധമായി ഏതെങ്കിലും അസെന്റ് കേരളയില്‍ ആരെങ്കിലും വന്ന് എംഒയു ഒപ്പു വെച്ചാല്‍ അത് കേരളത്തിന്റെ മണ്ണില്‍ നടപ്പിലാകില്ല.’ എന്നാണ്.

കേരളസര്‍ക്കാരിന്റെ നയമെന്തെന്ന് തുറന്നുകാട്ടുകയായിരുന്നു മന്ത്രി ചെയ്തത്. നാളിതുവരെ നമ്മള്‍ ഏതൊക്കെ മേഖലകള്‍ ശ്രദ്ധിക്കാതെ ഇരുന്നോ അതെല്ലാം ഓഖിയുടെ പശ്ചാത്തലത്തില്‍ വളരെ കൃത്യമായി ട്രേഡ് യൂണിയനുകളോടടക്കം ചര്‍ച്ച ചെയ്തു. ക്യാബിനറ്റ് അംഗീകരിച്ച നിയമസഭയില്‍ വച്ച രേഖയാണ് ഇത്.

എന്റെ അടുത്ത് അയാള്‍ വന്ന് കേരളത്തില്‍ വന്ന സംസാരിച്ചു. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാമെന്ന് പറഞ്ഞുകൊണ്ട്. ഞാന്‍ പറഞ്ഞു അത് നടക്കുന്ന കാര്യമല്ല. കാരണം, ഞങ്ങളുടെ നയം ഇതാണ്. അപ്പോള്‍ അത് മത്സ്യത്തൊഴിലാളികള്‍ക്ക് ഓണര്‍ഷിപ്പ് നല്‍കാം എന്നായി. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ പ്രൊപ്പോസല്‍ വെക്കൂ, എന്നാണ് ഞാന്‍ പറഞ്ഞത്. അതുകൊണ്ട് നമ്മളെ സംബന്ധിച്ചിടത്തോളം സുതാര്യമാണ് മത്സ്യനയം. അതിനു വിരുദ്ധമായി യാതൊന്നും ചെയ്യാന്‍ നമ്മള്‍ അനുവദിക്കുന്ന പ്രശ്‌നമേയില്ല. എഴുതിവെച്ച നയമാണ് നിയമസഭയില്‍ അവതരിപ്പിച്ചത് .

ക്യാബിനറ്റ് അംഗീകരിച്ച നയം ഇരിക്കെ അതിനെ വെച്ച് ഉടായിപ്പ് നടത്തി ദുര്‍വ്യാഖ്യാനം ചെയ്ത് ഇത്തരത്തില്‍ പോകുന്ന ഒരു സമീപനം വളരെ നിര്‍ഭാഗ്യകരമാണ് എന്ന് മാത്രമല്ല, ഇന്ത്യാ ഗവണ്‍മെന്റ് ഞങ്ങളുമായി പോളിസിയുടെ കാര്യത്തില്‍ നിരന്തരമായ ചര്‍ച്ചചെയ്താണ് കേരളത്തിന്റെ പോളിസി കൊണ്ടുവന്നിട്ടുള്ളത്, ഇതാണ് നയം. ഞാനടക്കമുള്ള ട്രേഡ് യൂണിയനുകള്‍ ദീര്‍ഘമായി നടത്തിയ പോരാട്ടമാണ് വിദേശ ട്രോളറുകള്‍ ഇന്ത്യന്‍ കടലില്‍ പാടില്ല എന്നത്.

അത്തരമൊരു നയം കേരളത്തിലിരിക്കെ അതിനെ വെല്ലുവിളിക്കാന്‍ ഒരു ശക്തിയേയും അനുവദിക്കാന്‍ സര്‍ക്കാറിന് കഴിയില്ല. ഫിഷറീസ് വകുപ്പാണ് രജിസ്‌ട്രേഷന്‍ നല്‍കേണ്ടത്. ഫിഷറീസ് വകുപ്പിനാണ് ഇതിന്റെ നിയന്ത്രണമുള്ളത്. ഫിഷറീസ് നയം കര്‍ശനമായി കേരളത്തില്‍ നടപ്പാക്കും. ഒരുതരത്തിലുള്ള കുപ്രചരണങ്ങള്‍ കൊണ്ടും ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല എന്ന് ആവര്‍ത്തിച്ചു പറയാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

തെരഞ്ഞെടുപ്പടുക്കാന്‍ സമയമാകുമ്പോള്‍ കോണ്‍ഗ്രസ് പ്രയോഗിക്കുന്ന പതിവ് തന്ത്രത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള കുപ്രചരങ്ങള്‍ . എന്നാല്‍ ഇത്തവണത്തെ കുപ്രചരണങ്ങള്‍ കോണ്‍ഗ്രസിന്റെ തന്നെ മുഖച്ഛായയ്ക്ക് കോട്ടം വരുന്ന രീതിയില്‍ തിരിച്ചടിയാകുകയാണ്. അതാണ്, ഇവിടെയും സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News