ദിഷ രവിയുടെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി പറയും

പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി പറയും. ദില്ലി അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദ്ര റണയാണ് ഹർജി പരിഗണിച്ചത്.

മൂന്ന് മണിക്കൂർ നീണ്ടു നിന്ന വാദത്തിൽ ജാമ്യാപേക്ഷയെ ദില്ലി പൊലീസ് ശക്തമായി എതിർത്തു. ടൂൾ കിറ്റുമായി ദിശയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ സൂര്യപ്രകാശ് വി രാജു കോടതിയിൽ പറഞ്ഞു.

കർഷക സമരം മുതലാക്കി തങ്ങളുടെ ആശയം പ്രചരിപ്പിക്കനാണ് ദിഷയും കൂട്ടാളികളും ശ്രമിച്ചത്. ദിശയ്ക്ക് ഖാലിസ്ഥൻ ബന്ധം ഉണ്ട്, അത് യാദൃശ്ചികമല്ലെന്നും സാധാരണയായി തുടരുന്നത് ആണെന്നും ASG കോടതിയെ അറിയിച്ചു.

ചില രേഖകളും ദില്ലി പൊലീസ് കോടതിയിൽ സമർപ്പിച്ചു. എന്നാൽ ദിഷക്ക് അക്രമത്തിലും ഖാലിസ്ഥാൻ സംഘടനകളുമായും ബന്ധമുണ്ട് എന്നിതിന് വ്യക്തമായ തെളിവുകൾ നൽകണമെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു.

ഖാലിസ്ഥാനി സംഘടനകളുമായി ബന്ധമില്ല എന്നും ഉണ്ടെന്നു പറയുന്ന തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും ദി ഷയുടെ അഭിഭാഷകൻ സിദ്ധാർത്ഥ് അഗർവാൾ കോടതിയിൽ ബോധിപ്പിച്ചു. നിലവിൽ ദിഷ രവി 3 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. തിങ്കളാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like