കാള്‍നെറ്റ് വിജയകരമായി പൂര്‍ത്തീകരിച്ച് പിണറായി സര്‍ക്കാര്‍

കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളുടേയും ഗവേഷണസ്ഥാപനങ്ങളുടേയും ലൈബ്രറികളെ വെബ് നെറ്റ്വര്‍ക്കിലൂടെ ബന്ധിപ്പിക്കുന്ന കാള്‍നെറ്റ് (കേരള അക്കാദമിക് ലൈബ്രറി നെറ്റ്വര്‍ക്ക്) വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുന്നു.

ലോകത്തെവിടെ നിന്നും ഓണ്‍ലൈനായി ഗവേഷകര്‍ക്ക് സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലാ ലൈബ്രറികളിലേയും പുസ്തകശേഖരങ്ങളെപ്പറ്റിയും ജേര്‍ണലുകളെപ്പറ്റിയും ഗവേഷണ പ്രബന്ധങ്ങളെപ്പറ്റിയും അറിയാനും പ്രസക്തമായ ഉള്ളടക്കം ഇ-മെയില്‍ വഴി സമ്പാദിക്കാനും ഇതു സഹായിക്കുന്നു. ഉള്ളടക്കം വെബ്‌സൈറ്റില്‍ നിന്നു തന്നെ വായിക്കാനുള്ള സൗകര്യം ക്രമേണ ഒരുക്കും.

എല്ലാ കോളേജ് ലൈബ്രറികളും താമസിയാതെ കാള്‍നെറ്റിന്റെ ഭാഗമാകും. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സുപ്രധാന ചുവടുവെയ്പ്പാണിത്. വിദ്യാര്‍ഥികളേയും അധ്യാപകരേയും സംബന്ധിച്ചിടത്തോളം വിജ്ഞാന സമ്പാദനത്തില്‍ വളരെയധികം സഹായകമായ ഒരു പദ്ധതിയായിരിക്കും കാള്‍നെറ്റ്.

നിലവില്‍ പ്രതിവര്‍ഷം സര്‍ക്കാര്‍ നല്‍കുന്ന 1500 മുതല്‍ 1700 കോടി രൂപ വരെ ധനസഹായത്തോടെയാണ് കെഎസ്ആര്‍സിസി മുന്നോട്ടുപോകുന്നത്. വരവുചെലവ് അന്തരം ക്രമാതീതമായി കുറച്ചുകൊണ്ട് അടുത്ത മൂന്നു വര്‍ഷത്തിനുളളില്‍ സര്‍ക്കാരിലുളള ആശ്രയം പരമാവധി കുറയ്ക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസി റീസ്ട്രക്ചര്‍ 2.0 എന്ന ബൃഹത് പദ്ധതി നടപ്പിലാക്കുകയാണ്.

ഇത്തരം പരിഷ്‌ക്കാരങ്ങള്‍ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട യാത്രാസൌകര്യം ഒരുക്കുന്നതിനും സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും ഉന്നമനത്തിനും അനിവാര്യമാണ്. ഈ പദ്ധതി നടപ്പിലാക്കുന്നതിന് ജീവനക്കാരുടെ പൂര്‍ണ്ണ സഹകരണവും സംതൃപ്തമായ വ്യവസായ അന്തരീക്ഷവും നിലനിര്‍ത്തേണ്ടതുണ്ട്.

ഇതുകണക്കിലെടുത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും 65 കോടി രൂപ ശമ്പളത്തിന് പുറമെ എല്ലാ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പ്രതിമാസം 1,500 രൂപ വീതം ഇടക്കാലാശ്വാസം സര്‍ക്കാര്‍ 2020 നവംബര്‍ മാസം മുതല്‍ അനുവദിച്ച് നല്‍കിയിട്ടുളളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here