പി എസ് സി ഹയര്‍ സെക്കന്‍ററി റാങ്ക് ഹോള്‍ഡേഴ്‌സ് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു

പി.എസ്.സി.ഹയര്‍ സെക്കന്‍ററി റാങ്ക് ഹോള്‍ഡേഴ്‌സ് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഡി.വൈ.എഫ് ഐ യുമായുള്ള ചര്‍ച്ചയിലാണ് തീരുമാനം. പിണറായി സര്‍ക്കാരിന്റെ ഇടപെടലില്‍ വളരെയേറെ പ്രതീക്ഷയുണ്ടെന്ന് സമരം ചെയ്തിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം പുറത്തിറങ്ങവേയായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ പ്രതികരണം. സര്‍ക്കാര്‍ ഉത്തരവിനായി കാത്തിരിക്കുകയാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. അതിന് ശേഷമാണ് സമരം അവസാനിപ്പിക്കുന്നതായി ഇദ്യ3ാഗാര്‍ത്ഥികള്‍ അറിയിച്ചത്.

വൈകുന്നേരം കഴിഞ്ഞതോടെയാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന പി.എസ്.സി ഉദ്യോഗാര്‍ത്ഥികളും സര്‍ക്കാര്‍ നിയമിച്ച പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ച പൂര്‍ത്തിയായത്. സര്‍ക്കാരുമായി ചര്‍ച്ച നടത്തി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലമായ ഒരു ഉത്തരവ് നല്‍കാന്‍ ശ്രമിക്കാം എന്നാണ് ചര്‍ച്ചയില്‍ ഉദ്യോഗസ്ഥര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു

സെക്രട്ടേറിയറ്റില്‍ നടന്ന ചര്‍ച്ചയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പരിശോധിക്കാമെന്ന് ഉറപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയതായും ചര്‍ച്ചയ്ക്ക് ശേഷം പിഎസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിനിധികള്‍ പറഞ്ഞു. ദക്ഷിണമേഖല ഐജിയും അഭ്യന്തര സെക്രട്ടറിയുമാണ് സര്‍ക്കാരിന് പ്രതിനിധീകരിച്ച് ഉദ്യോഗാര്‍ത്ഥികളെ കണ്ടത്.

ആവശ്യങ്ങള്‍ ന്യായം ആണെന്നും വേണ്ട നടപടി ക്രമങ്ങള്‍ പരിശോധിക്കാം എന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി ഒഎ, നൈറ്റ് വാച് മാന്‍ എന്നീ പദവികളുടെ നിയമനത്തിന്റെ കാര്യത്തില്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്റുകളില്‍ അന്വേഷിച്ചു നടപടി സ്വീകരിക്കാം എന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News