ചെന്നിത്തലയ്ക്ക് വീണ്ടും അമളി; മനുഷ്യാ നിങ്ങള്‍ ആളുകളെ ചിരിപ്പിച്ചുകൊല്ലുമെന്ന് സോഷ്യല്‍മീഡിയ

തെരഞ്ഞെടുപ്പടുത്തതോടെ പിണറായി സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ തൊടുത്തുയര്‍ത്താനായി പരക്കം പായുകയാണ് പ്രതിപക്ഷം. എന്നാല്‍ പ്രതിപക്ഷം വളരെ കഷ്ടപ്പെട്ട് എവിടുന്നെങ്കിലുമൊക്കെ കണ്ടുപിടിച്ചുകൊണ്ടുവരുന്ന ആരോപണങ്ങളെല്ലാം തന്നെ ഒരു നീര്‍ക്കുമിളയുടെ ആയുസ്‌പോലെ ചീറ്റിപ്പോകാറാണ് പതിവ്.

പക്ഷേ അതിലൊന്നും തളരാതെ വീണ്ടും വീണ്ടും കരുത്തോടെ അടുത്ത കള്ളത്തരവും പൊക്കിപ്പിടിച്ചുകൊണ്ടുവരുന്നതില്‍ പ്രതിപക്ഷത്തിന് പ്രത്യേകിച്ച് ജാള്യതയൊന്നുമില്ല എന്നത് പകല്‍ പോലെ സത്യമായ ഒന്നാണ്.

അത്തരത്തില്‍ ഇപ്പോള്‍ അവര്‍ ഉയര്‍ത്തുന്ന ഒരു ആരോപണമാണ് സംസ്ഥാന സര്‍ക്കാര്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് 5000 കോടി രൂപയുടെ ധാരണാ പത്രം ഒപ്പിട്ടു എന്നത്.

എല്ലാ വാര്‍ത്താ സമ്മേളനത്തിലും മരുന്ന് കഴിക്കുന്നപോലെ നാലുനേരം ഈ ആരോപണത്തെ കുറിച്ച് പറയുന്നുണ്ടെങ്കിലും സര്‍ക്കാരിനെതിരെ ഇതുവരെ ഒരു തെളിവുപോലും കാണിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല.

അല്ല, എങ്ങനെ കാണിക്കാനാണ്…അത്തരത്തില്‍ ഒരു സംഭവം ഉണ്ടായാല്‍ മാത്രമല്ലേ തെളിവുകളുണ്ടകു എന്ന വസ്തുത മറ്റൊരു വശത്ത്. എന്നാല്‍ അതൊക്കെ പോട്ടെ ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പറ്റിയ ഒരു അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

മാധ്യമങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നതിനിടയിലാണ് പുള്ളിക്കാരന് വലിയ പിഴവുണ്ടായത്. 28-02-2021 ല്‍ അസന്റില്‍ വെച്ച് ഇഎംസിസിയുമായി സംസ്ഥാന സര്‍ക്കാര്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് 5000 കോടി രൂപയുടെ ധാരണാ പത്രം ഒപ്പിട്ടു ഉണ്ടോ? ഉണ്ടെങ്കില്‍ ആ ധാരണപത്രം പുറത്തു വിടാമോ എന്നതായിരുന്നു നമ്മുടെ ചെന്നിത്തലയുടെ ചോദ്യം.

ചോദ്യമൊക്കെ ശരിതന്നെയാണ്. പിന്നെന്തിനാ പുള്ളിയെ ഇങ്ങനെ കളിയാക്കുന്നത് എന്നല്ലേ.. പറയാം… ചെന്നിത്തലയുടെ ആവേശത്തിനിടയില്‍ സര്‍ക്കാര്‍ ധാരണാ പത്രം ഒപ്പിട്ടുവെന്ന് അദ്ദേഹം പറയുന്ന തീയതിയാണ് പ്രശ്‌നം.

ഇന്ന് തീയതി 20-02-2021 ആണ്. എന്നാല്‍ ചെന്നിത്തല പറഞ്ഞതനുസരിച്ച് ഈ മാസം 28നാണ് സംസ്ഥാന സര്‍ക്കാര്‍ ധാരണാ പത്രം ഒപ്പിട്ടത്. അതായത് ചെന്നിത്തല പറഞ്ഞ തീയതിയ്ക്ക് ഇനി എട്ട് ദിവസം കൂടി ബാക്കിയുണ്ട്. പുള്ളി എന്താ ഉദ്ദേശിച്ചതെന്ന് പുള്ളിയോട് തന്നെ ചോദിച്ചറിയേണ്ട അവസ്ഥയാണിപ്പോള്‍.

അതേസമയം ആഴക്കടല്‍ മല്‍സ്യ ബന്ധനത്തില്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണം പൊളളയെന്ന് തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്ത് വന്നിരുന്നു. ചെന്നിത്തല അഴിമതി ഉണ്ടെന്ന് ആരോപിക്കുന്നഇഎംസിസി സര്‍ക്കാരിന്റെ പരിഗണനക്ക് അയച്ച എംഒയു കോപ്പി കൈരളി ന്യൂസ് പുറത്ത് വിട്ടിരുന്നു.

ആഴക്കടല്‍ മല്‍സ്യബന്ധനം അമേരിക്കന്‍ കമ്പനിക്ക് തീറെഴുതി കൊടുത്തു എന്ന ആക്ഷേപത്തിന് വസ്തുതയുമായി ബന്ധമില്ല. ആഴക്കടല്‍ മല്‍സ്യ ബന്ധന മേഖലയില്‍ ഗവേഷണത്തിന് താല്‍പര്യം എന്ന് കമ്പനിയുടെ അപേക്ഷ രേഖയാണ് പുറത്തായത്. ഇതൊന്നും നമ്മുടെ ചെന്നിത്തലാ ജീ അറിഞ്ഞിട്ടില്ല.

പുള്ളി ഇപ്പോഴും ഇല്ലാത്ത തെളിവും പൊക്കിപ്പിടിച്ച് പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നത്. മറ്റൊരു ആശ്വാസം എന്തെന്നാല്‍ ഈ പൊട്ടത്തരങ്ങള്‍ മനസിലാക്കാന്‍ കോണ്‍ഗ്രസിനകത്തും ആരുമില്ലല്ലോ എന്നതാണ്……………..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News