ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടി20 ടീമില്‍ നിന്ന് ഒഴിവാക്കി. പകരം റിഷഭ് പന്ത് ടി20 ടീമിലെത്തി.

ടി20 പരമ്പരയില്‍ കോലിക്ക് വിശ്രമം നല്‍കി രോഹിത് നായകനാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും വിരാട് കോലി തന്നെയാണ് ഇന്ത്യയെ നയിക്കുന്നത്.

കഴിഞ്ഞ ഐപിഎല്ലില്‍ തിളങ്ങിയ സൂര്യകുമാര്‍ യാദവും ഇക്കുറി ടി20 ടീമില്‍ ഉള്പ്പെട്ടിട്ടുണ്ട്. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഇഷാന്‍ കിഷനും ഇന്ത്യയുടെ ടി20 ടീമിലിടം നേടി.

കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി അത്ഭുത പ്രകടനം പുറത്തെടുത്ത രാഹുല്‍ തിവാട്ടിയ ആണ് ടീമിലെ മറ്റൊരു പുതുമുഖം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News