കർഷക സമരം ശക്തമായി പുരോഗമിക്കുന്നു; മാർച്ച്‌ 2ാം വാരം കർഷക മഹാപഞ്ചായത്തുകൾ ചേരും

ദില്ലി അതിർത്തികൾ തടഞ്ഞുകൊണ്ടുള്ള കർഷക സമരം ശക്തമായി പുരോഗമിക്കുന്നു. ഉത്തരെന്ത്യൻ മഹാപഞ്ചായത്തുകളിൽ ആയിരക്കണക്കിന് കർഷകരാണ് എത്തിച്ചേരുന്നത്.

മുസാഫർ നഗറിലെ കാർഷിക മഹാപഞ്ചായത്തിൽ കോൺഗ്രസ്‌ നേതാവ് പ്രിയങ്ക ഗാന്ധി കർഷകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കേരളത്തിലും തമിഴ്നാട്ടിലും മാർച്ച്‌ രണ്ടാം വാരം കർഷക മഹാ
പഞ്ചായത്തുകൾ ചേരും.

അതേസമയം അരവിന്ദ് കേജ്രിവാൾ നാളെ കർഷക നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. കാർഷിക നിയമങ്ങളെ പറ്റിയും, കർഷക സമരങ്ങളെ പറ്റിയും നാളെ നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യും.

അതേ സമയം കർഷിക നയങ്ങളിൽ കേന്ദ്ര സർക്കാർ, കേരള സർക്കാരിനെ മാതൃക ആക്കണമെന്നും അഖിലേന്ത്യ കിസാൻ സഭ നേതാക്കൾ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഏറ്റവും ഉയർന്ന MSP കർഷകർക്ക് നൽകുന്ന സംസ്ഥാനം കേരളമാണെന്നും നേതാക്കൾ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here