പെങ്ങമുക്ക് ലക്ഷം വീട് കോളനിയിലെ നിർമ്മാണം പൂർത്തീകരിച്ച 26 വീടുകളുടെ താക്കോൽ ദാനം മന്ത്രി എസി മൊയ്‌തീൻ നിർവഹിച്ചു

തൃശൂർ കുന്നംകുളം പെങ്ങമുക്ക് ലക്ഷം വീട് കോളനിയിലെ നിർമ്മാണം പൂർത്തീകരിച്ച 26 വീടുകളുടെ താക്കോൽ ദാനം മന്ത്രി എസി മൊയ്‌തീൻ നിർവഹിച്ചു. ആർദ്രം പദ്ധതിയിലുൾപ്പെടുത്തി കെട്ടിട നിർമ്മാതാക്കളുടെ സംഘടനയായ ക്രെഡായി കേരളയാണ് വീടുകൾ നിർമ്മിച്ചു നൽകിയത്.

താമസ യോഗ്യം അല്ലാതിരുന്ന ജീർണ്ണാവസ്ഥയിലായ 13 വീടുകളുടെ നവീകരണത്തിനായാണ് ക്രഡായ് തൃശൂർ ജില്ലയിലെ പെങ്ങമുക്ക് ലക്ഷം വീട് കോളനിയിൽ എത്തിയത്. എന്നാൽ ഒരു ചുവരിന്റെ മാത്രം വ്യത്യാസത്തിൽ ഇവിടെ 26 കുടുംബങ്ങളാണ് തിങ്ങി പാർത്തിരുന്നത്.

ഇവരുടെയും വീടുകളുടെയും ശോചനീയാവസ്ഥ മനസ്സിലാക്കിയ ക്രഡായ് സംഘം വീടുകൾ പുനർ നിർമ്മിക്കുന്നതിന് തീരുമാനിക്കുകയായിരുന്നു. തുടർന്ന് സർക്കാർ സഹായത്തോടെ ആർദ്രം പദ്ധ്വതിയിൽ ഉൾപ്പെടുത്തി വീടുകളുടെ നിർമ്മാണം ആരംഭിച്ചു. CSR ഫണ്ട് ഉപയോഗിച്ചായിരുന്നു നിർമ്മാണം.

26 വീടുകളാണ് 222 ദിവസങൾ കൊണ്ട് ക്രെഡായ് പണി പൂർത്തിയാക്കി നൽകിയത്.വീടുകളുടെ താക്കോൽ ദാനം മന്ത്രി എ സി മൊയ്‌തീൻ നിർവ്വഹിച്ചു.

മാലിന്യ സംസ്‌കരണം ഉൾപ്പടെ ഉള്ള മറ്റ് സജ്ജീകരണങ്ങൾ കാട്ടാകാമ്പാൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുക്കും. ക്രഡായ് കേരള ചെയർമാൻ എസ്‌ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്രഡായ് തൃശൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ ലത്തീഫ്, സെക്രട്ടറി കെ രാജീവ്‌ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News