തെലുങ്ക് ദൃശ്യം 2 മാര്‍ച്ചില്‍; ഔദ്യോഗികമായി പ്രഖ്യാപിച്ച് ജീത്തു ജോസഫ്

ദൃശ്യം 2 സിനിമയുടെ തെലുങ്ക് പതിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ച് ജീത്തു ജോസഫ്. ചിത്രം ആമസോണ് പ്രെെമില് റിലീസ് ആയി രണ്ടാം ദിനമാണ് സിനിമയുടെ തെലുങ്ക് പതിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ചിത്രീകരണം മാര്‍ച്ചില്‍ തുടങ്ങുമെന്നാണ് സൂചന. ലൊക്കേഷന്‍ കണ്ടെത്തുന്നതിനും പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്കുമായി ജീത്തു ജോസഫും ആന്റണി പെരുമ്പാവൂരും ഹൈദരാബാദിലാണ്.

Telugu remake of Drishyam 2 is on . Starting in March.

Posted by Jeethu Joseph on Saturday, 20 February 2021

തെലുങ്ക് പതിപ്പില് മോഹന്‍ലാലിന്റെ റോളില്‍ നടന് വെങ്കിടേഷ് ആണ് എത്തുന്നത്. വെങ്കിടേഷ് തന്നെയാണ് ആദ്യ ഭാഗത്തിലും മോഹന്‍ലാലിന്റെ റോളിലെത്തിയത്. രാമബാബു എന്നായിരുന്നു നായക കഥാപാത്രത്തിന്റെ പേര്. തെലുങ്ക് പതിപ്പിലെ രണ്ടാം ഭാഗത്തിലും മീനയാണ് നായിക. ആശാ ശരത് അവതരിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥയുടെ റോളില്‍ നദിയാ മൊയ്തുവാണ് എത്തുന്നത്.

മലയാളത്തില്‍ സിനിമയുടെ രണ്ട് പതിപ്പുകളും നിര്‍മ്മിച്ച ആശിര്‍വാദ് സിനിമാസാണ് തെലുങ്കിലും ദൃശ്യം നിര്‍മ്മിക്കുന്നത്. 2014 ജൂലൈയില്‍ തെലുങ്കില്‍ റിലീസ് ചെയ്ത ദൃശ്യം ആ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രവുമായിരുന്നു.

നടിയും സംവിധായികയുമായ സുപ്രിയയാണ് ദൃശ്യം ആദ്യഭാഗം തെലുങ്കില്‍ സംവിധാനം ചെയ്തത്. തെലുങ്കിലെ മുന്‍നിര നിര്‍മ്മാതാവ് ഡി. സുരേഷ് ബാബുവായിരുന്നു ആദ്യഭാഗത്തിന്റെ നിര്‍മ്മാതാവ്.

തമിഴില്‍ കമല്‍ഹാസനെ നായകനാക്കി പാപനാശം എന്ന പേരിലും ഹിന്ദിയിലും കന്നഡയിലും ദൃശ്യം എന്ന പേരിലും റീമേക്കുകള്‍ വന്നിരുന്നു. തമിഴില്‍ പാപനാശം ഒരുക്കിയത് ജീത്തു ജോസഫായിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പില് ജോര്ജ്കുട്ടിയുടെ കഥാപാത്രമായെത്തിയത് അജയ് ദേവ്ഗണ്‍ ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News