പക്ഷിപ്പനിക്ക് കാരണമായ ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ വെെറസ് ലോകത്ത് ആദ്യമായി മനുഷ്യനില്‍ സ്ഥിരീകരിച്ചു.
വൈറസന്‍റെ എച്ച്5എന്‍8 എന്ന വകഭേദമാണ് റഷ്യയില്‍ മനുഷ്യനില്‍ റിപ്പോര്‍ട്ട് ചെയ്തത്.
എച്ച്5എന്‍8 വൈറസ് അടുത്തിടെ റഷ്യ കൂടാതെ യൂറോപ്പ്, മിഡിലീസ്റ്റ്, വടക്കേ അമേരിക്ക മേഖലകളിലും ചൈനയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും പക്ഷികളില്‍ മാത്രമായിരുന്നു രോഗബാധ സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ ആദ്യമായാണ് മനുഷ്യനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല എന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന നിഗമനം.
ഇക്കാര്യം ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയില്‍പെടുത്തിയതായി കണ്‍സ്യൂമര്‍ ഹെല്‍ത് വാച്ച്‌ഡോഗ് റോസ്പോട്രെബന്‍ഡ്സര്‍ മേധാവി അന്ന പൊപോവ അറിയിച്ചു.
ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ വൈറസ് വളരെ പെട്ടെന്ന് പടരുന്നതിനാല്‍ പക്ഷികള്‍ കൂട്ടത്തോടെ ചാകും. അടുത്തിടെ കേരളത്തില്‍ ആലപ്പുഴയിലും കുട്ടനാട്ടിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
Get real time update about this post categories directly on your device, subscribe now.