മലയാളിക്കുവേണ്ടി ബുര്‍ജ് ഖലീഫ മിന്നിത്തിളങ്ങി; ഇത് അഭിമാന നിമിഷം

ലുലു ഗ്രൂപ്പിന്റെ 200 മത് ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നതിന്റെ ആഘോഷങ്ങള്‍ക്കായി ചമഞ്ഞൊരുങ്ങി ലോകത്തെ ഏറ്റവും വലിയ ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫ.

വിവിധ കളറുകളില്‍ ലുലു ലോഗോ ബുര്‍ജ് ഖലീഫയില്‍ പ്രതിഫലിച്ചപ്പോള്‍ ഗ്രൂപ്പിന്റെ അഭിമാന നിമിഷമാണ് കളറുകളില്‍ തെളിഞ്ഞത്. റീ ടെയില്‍ രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ്പ് ഇരുനൂറ് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ പൂര്‍ത്തിയാക്കിയതിനു ദുബായ് ബുര്‍ജ് ഖലീഫയില്‍ ലുലു ലോഗോ തെളിയിച്ചു ആദരം.

ലുലുവിന്റെ വിജയത്തിന് നന്ദി അറിയിച്ച് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായ് ബുര്‍ജ് ഖലീഫയില്‍ മലയാളത്തില്‍ നന്ദി എന്നും മിന്നിത്തിളങ്ങി. ലോകമാകെ ലക്ഷക്കണക്കിന് പേര്‍ ലുലുവിന്റെ ആഘോഷങ്ങള്‍ക്ക് സാക്ഷിയാകുകയും അഭിനന്ദന സന്ദേശങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയി ഇരുനൂറ് ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് ലുലു പൂര്‍ത്തിയാക്കിയിട്ടുള്ളത് .

ജിസിസി, ഈജിപ്ത്, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നിവയുള്‍പ്പെടെ 10 രാജ്യങ്ങളിലായി റീട്ടെയില്‍ രംഗത്ത് ലുലു വേര് പടര്‍ത്തിയിരിക്കുന്നു.
റീട്ടെയില്‍ രംഗത്ത് ലോകമെമ്പാടും വേര് പടര്‍ത്താനും അഭിവൃദ്ധി പ്രാപിക്കാനും വ്യാപിക്കാനും ഞങ്ങളെ അനുവദിച്ചതിന് ഈ മഹത്തായ രാജ്യത്തിന്റെ ഭരണാധികാരികളോടും ഈ നാഴികക്കല്ലിലെത്താന്‍ ഞങ്ങളെ സഹായിച്ച ഞങ്ങളുടെ ഓരോ പങ്കാളികള്‍ക്കും ആത്മാര്‍ത്ഥമായ നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തുന്നുവെന്നു ചെയര്‍മാന്‍ യൂസഫലി എംഎ പറഞ്ഞു.

ബുര്‍ജ് ഖലീഫയില്‍ ലുലു ബ്രാന്‍ഡ് പ്രദര്‍ശിപ്പിക്കുന്നത് ഞങ്ങള്‍ക്ക് എല്ലാവര്ക്കും അഭിമാന നിമിഷമാണ് എന്ന് ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ പറഞ്ഞു.

റീട്ടെയില്‍ ബിസിനസിനുപുറമെ യുഎസ്, യുകെ, സ്‌പെയിന്‍, ആഫ്രിക്ക, ഇന്ത്യ, ഫാര്‍ ഈസ്റ്റ്, ചൈന എന്നിവിടങ്ങളിലായി ഭക്ഷ്യ ഉല്‍പാദന രംഗത്ത് 57,000 ത്തിലധികം പേര്‍ ലുലുവിന്റെ കീഴില്‍ ജോലി ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News