ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇലക്ട്രിക് പോസ്റ്റിലിടിച്ചു; അന്വേഷണത്തിന് ഉത്തരവ്

ആന്ധ്രാപ്രദേശിലെ വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇലക്ട്രിക് പോസ്റ്റിലിടിച്ചു.

ദോഹയില്‍ നിന്ന് ഖത്തറിലേക്ക് പോവുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വൈകുന്നേരം 5.50ഓടെയാണ് വിമാനം ലാന്‍ഡ് ചെയ്തത്.

ലാന്‍ഡിങ്ങിനിടെ നിയന്ത്രണം നഷ്ടമായ വിമാനം റണ്‍വെയിലെ വിളക്കുമരത്തില്‍ ഇടിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 64 യാത്രക്കാരും സുരക്ഷിതരാണ്.

നിയന്ത്രണം നഷ്ടമായ വിമാനത്തിന്റെ വലത് ചിറകാണ് ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണില്‍ ഇടിച്ചത്. അതിവേഗതയിലായിരുന്നു ഇടിയെങ്കില്‍ അത് തീ പിടിത്തത്തിന് കാരണമാകുമായിരുന്നു.

ഇത് ഒഴിവായതാണ് വലിയ ദുരന്തം ഒഴിവാകാന്‍ കാരണം. കഴിഞ്ഞ ദിവസം യന്ത്രതകാരറുകാരണം എയര്‍ ഇന്ത്യാ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി.

വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News