ഇന്ധനവില വര്‍ദ്ധനവിതിരെ സിപിഐഎമ്മിന്റെ അടുപ്പുകൂട്ടല്‍ സമരം ഇന്ന്

ഇന്ധനവില വര്‍ദ്ധനവിതിരെ സിപിഐഎമ്മിന്റെ അടുപ്പുകൂട്ടല്‍ സമരം ഇന്ന്. പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധനക്ക് എതിരെയാണ് പ്രതിഷേധം.

വൈകുന്നേരം 5 മണിക്കാണ് അടുപ്പ്കൂട്ടല്‍ സമരം. എല്ലാ ബൂത്തുകളിലും വില വര്‍ധനവില്‍ പ്രതിഷേധിക്കുന്ന കുടുംബങ്ങള്‍ ഒത്തു ചേര്‍ന്ന് അടുപ്പ് കൂട്ടി പാചകം ചെയ്താണ് പ്രതിഷേധം.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും സമരമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. 2014ല്‍ 72 രൂപയായിരുന്ന പെട്രോള്‍ ഇപ്പോള്‍ നൂറു രൂപ കടന്നിരിക്കുകയാണ്.

കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ പെട്രോളിന് മൂന്നേകാല്‍ രൂപയും ഡീസലിന് മൂന്നര രൂപയുമാണ് കൂടിയത്.

അതേസമയം തുടര്‍ച്ചയായ പതിമൂന്ന് ദിവസത്തെ ഇന്ധനവില വര്‍ധനവിന് ശേഷം ഇന്ന് വില മാറ്റമില്ലാതെ തുടരുകയാണ്

തുടര്‍ച്ചയായ വര്‍ധനവിന് ശേഷം ആണ് ഇന്ന് വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്. 90.85 രൂപയാണ് ഇന്ന് കൊച്ചിയിലെ പെട്രോള്‍ വില, ഡീസല്‍ വില 85.49 രൂപയാണ്.

പെട്രോളിന് മൂന്നേകാല്‍ രൂപയും ഡീസലിന് മൂന്നര രൂപയും ആണ് കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ കൂടിയത്.

ഇന്ധന വില ഓരോ ദിവസവും വര്‍ധിക്കുമ്പോഴും കേന്ദ്രം കാര്യമായ ഇടപെടല്‍ നടത്താത്തതിനു പിന്നില്‍ അധിക വരുമാനത്തിലുള്ള നോട്ടമാണെന്നാണ് വിമര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News