തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ പശ്ചാത്തലത്തിൽ ബി ജെ പി ദേശിയ ഭാരവാഹി യോഗം ഇന്ന്

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ പശ്ചാത്തലത്തിൽ ബി ജെ പി ദേശിയ ഭാരവാഹി യോഗം ഇന്ന് ദില്ലിയിൽ ചേരും.

ജെ പി നഡഢയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധ ചെയ്യും.പാർട്ടി പുനസംഘടനക്ക് ശേഷം ആദ്യമായാണ് ഭാരവാഹി യോഗം ചേരുന്നത്.

കേരളം,തമിഴ്നാട്, പുതുചേരി, ബംഗാൾ, അസാം നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ യോഗം വിലയിരുത്തും.

ദില്ലി എൻ ഡി എം സി സെൻ്റ്റിൽ രാവിലെ 11 മുതൽ 5 വരെയാണ് ഭാരവാഹി യോഗം .
ദേശിയ ജനറൽ സെക്രട്ടറ്രിമാർ, ഉപാദ്ധ്യക്ഷൻ മാർ , വക്താകൾ തുടങ്ങിയവർ പങ്കെടുക്കും.

സംസ്ഥാന അദ്ധ്യക്ഷൻ മാർക്കും , സംഘടന ജനറൽ സെക്രട്ടറിമാർക്കും ക്ഷണമുണ്ട്
വിജയ യാത്രക്ക് തുടക്കം കുറിക്കുന്നതിനാൽ സംസ്ഥാന അധ്യഷൻ കെ സുരേന്ദ്രൻ പങ്കെടുക്കില്ല.

കേരളത്തിൻ്റെ പ്രഭാരി സി പി രാധാകൃഷ്ണനും, ദേശിയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ള കുട്ടിയും കേരളത്തെ പ്രതിനിധികരിച്ച് യോഗത്തിൽ പങ്കെടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News