
സൂര്യ നായകനായ ഹിറ്റ് ചിത്രമാണ് സൂരരൈ പൊട്ര്. സുധ കൊങ്ങര പ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച അഭിപ്രായമാണ് സിനിമയ്‍ക്ക് കിട്ടിയത്. ഇപോഴിതാ സിനിമയില്‍ നിന്ന് നീക്കം ചെയ്‍ത ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ്. താരങ്ങള്‍ അടക്കം ഇത് ഷെയര്‍ ചെയ്‍തിട്ടുണ്ട്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക.
ദൈര്‍ഘ്യം കാരണം നീക്കം ചെയ്‍ത രംഗമാണ് ഇപോള്‍ പുറത്തുവിട്ടിരിക്കുന്നത്. എഴുത്തുകാരനും വ്യവസായിയും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥന്റെ ജീവിതം പ്രചോദനമാക്കിയാണ് സിനിമ എടുത്തത്. മികച്ച തിരക്കഥയും സംവിധാനവും ആയിരുന്നു ചിത്രത്തിന്റേത്. സിനിമയുടെ റീമേക്കില്‍ മറ്റ് ഭാഷകളില്‍ നിന്നുള്ളവരും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. സൂര്യയുടെ അഭിനയം തന്നെയായിരുന്നു ചിത്രത്തിന്റെ ആകര്‍ഷണം. ഇപോള്‍ പുറത്തുവിട്ട രംഗത്തിലും താരങ്ങള്‍ മികച്ച അഭിനയം നടത്തുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here