മേമ്പൊടിക്ക് കളവ് പറയുന്ന ശൈലി ചെന്നിത്തലയ്ക്കുണ്ട്; എ വിജയരാഘവന്‍

ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ മുഖ്യമന്ത്രി വിഷയം വ്യക്തമാക്കിയതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍.

വിദേശ ട്രോളറുകള്‍ക്കോ തദ്ദേശീയ കോര്‍പറേറ്റ് ട്രോളറുകള്‍ക്കോ ആഴക്കടല്‍ മത്സ്യബന്ധനം നടത്താതിരിക്കാനാണ് വലിയ സമ്മര്‍ദ്ദം ഈ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരില്‍ ചെലുത്തിയത്.

കേന്ദ്രം അനുവാദം പിന്‍വലിക്കണം എന്നാണ് കേരള സര്‍ക്കാര്‍ ആവശ്യപ്പട്ടത്. ഈ അനുവാദം കൊടുത്തത് നരസിംഹറാവു പ്രധാനമന്ത്രിയായ കാലത്താണ്.

വലിയ സമരമാണ് അതിനെതിരെ നടന്നത്. ചെന്നിത്തല അതിനെ കളിയാക്കിയതാണ്. സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികലുടെ താല്‍പര്യത്തിന് ഒപ്പമേ നിന്നിട്ടുള്ളു.

പ്രതിപക്ഷത്തിരിക്കുമ്പോള്‍ എന്തെങ്കിലും പറയുകയും അതിന് മേമ്പൊടിക്ക് കളവ് പറയുകയും ചെയ്യുന്ന ശൈലി ചെന്നിത്തലയ്ക്കുണ്ട്. പ്രളയകാലത്തും കോവിഡ് കാലത്തും എല്ലാവരും കണ്ടതാണ്. അതിപ്പോഴും തുടരുന്നുവെന്നെ ഉള്ളുവെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here