ബിജെപിയുടെ തീവ്ര ഹിന്ദുത്വത്തെ ന്യായീകരിക്കുകയാണ് കോണ്‍ഗ്രസ്; ബിജെപിയെ കുറിച്ച് ചെന്നിത്തല മിണ്ടുന്നില്ലെന്നും എ വിജയരാഘവന്‍

ബിജെപിയുടെ തീവ്ര ഹിന്ദുത്വത്തെ ന്യായീകരിക്കുകയാണ് കോണ്‍ഗ്രസ്; ബിജെപിയെ കുറിച്ച് ചെന്നിത്തല മിണ്ടുന്നില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജാഥയില്‍ ബി ജെ പി യെ കുറിച്ച് മിണ്ടുന്നില്ലെന്നും പാചക വാതക വിലയും ഇന്ധന വിലയും കൂട്ടുന്നതില്‍ ഒരു പരാതിയും യുഡിഎഫിനില്ലെന്നും എ വിജയരാഘവന്‍.

ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങളെ വിമര്‍ശിക്കാന്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ യാത്ര. മൃദു ഹിന്ദുത്വ സമീപനം സ്വീകരിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ തീവ്ര ഹിന്ദുത്വത്തെ ന്യായീകരിക്കുകയാണ് കോണ്‍ഗ്രസ്.

ഭൂരിപക്ഷ വര്‍ഗ്ഗീയതക്കെതിരേ ഇടതുപക്ഷത്തിന് ഉറച്ച നിലപാടുണ്ട്. കോണ്‍ഗ്രസിന് ന്യൂനപക്ഷ പിന്തുണ ഉറപ്പിക്കാനാണ് ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിക്കുന്നത്. രാജ്യത്തെ ബി ജെ പിക്കെതിരേയുള്ള ഏക സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ബിജെപിയ്ക്കു വേണ്ടിയാണ്

രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി മൃതു ഹിന്ദുത്വമുള്ളവരെ പ്രചരണത്തിന് കൊണ്ടുവരാനാണ് നീക്കം. യുഡിഎഫ് തോറ്റാലും ഇല്ലെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോകും. അതിന് കാരണം മൃദു ഹിന്ദുത്വ നിലപാട് ഉള്ളത് കൊണ്ടാണ്.

പ്രതിപക്ഷ നേതാവിന് എന്തെങ്കിലും ഒരു കടലാസ് എടുത്ത് ഹാജരാക്കിയാല്‍ മതി. അതിന് വിശ്വാസ്യത വേണം എന്ന് നിര്‍ബന്ധം ഇല്ല. പണ്ട് ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ജിം സംഘടിപ്പിച്ച സമയത്ത് എത്ര എം ഒ യു ആണ് ഒപ്പിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News