ചെന്നിത്തലയ്ക്ക് ഏതെങ്കിലും ഒരു കടലാസ് ഹാജരാക്കിയാല്‍ മതി, വിശ്വാസ്യത വേണമെന്ന നിര്‍ബന്ധമില്ല: എ വിജയരാഘവന്‍

പ്രതിപക്ഷ നേതാവ് വിശ്വാസ്യതയില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. പ്രതിപക്ഷനേതാവിന് ഏതെങ്കിലും ഒരു കടലാസ് ഹാജരാക്കിയാല്‍ മതി, വിശ്വാസ്യത വേണമെന്ന നിര്‍ബന്ധമില്ല.

കടലില്‍ മീന്‍ പിടിക്കുന്നതിന് കരയില്‍ സ്ഥലം വിട്ടുനല്‍കുമോയെന്നും വിജയരാഘവന്‍ ചോദിച്ചു. പണ്ട് ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ജിം സംഘടിപ്പിച്ച സമയത്ത് എത്ര എം ഒ യു ആണ് ഒപ്പിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂരിപക്ഷ വര്‍ഗ്ഗീയതക്കെതിരേ ഇടതുപക്ഷത്തിന് ഉറച്ച നിലപാടുണ്ട്. കോണ്‍ഗ്രസിന് ന്യൂനപക്ഷ പിന്തുണ ഉറപ്പിക്കാനാണ് ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിക്കുന്നത്.

രാജ്യത്തെ ബി ജെ പിക്കെതിരേയുള്ള ഏക സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ബിജെപിയ്ക്കു വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel