കോവിഡ്; ജീവനൊപ്പം ജീവനോപാധിയും പ്രധാനം; കെ കെ ഷൈലജ

കൊവിഡ് കേസുകള്‍ കൂടുമ്പോഴും മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചത് സംസ്ഥാനം ശാസ്ത്രീയമായ രീതി അവലംബിച്ചതിന്റെ ഭാഗമായാണെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍. കൊവിഡ് വ്യാപനം ഉയര്‍ന്നു നിന്ന സമയത്ത് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കുറവാണ്.

ഐസിഎംആര്‍, ഡബ്ല്യൂഎച്ച്ഒ വിദഗ്ദര്‍ ശാസ്ത്രീയമായാണ് കേരളം കൊവിഡിനെ പ്രതിരോധിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കോവിഡ് വ്യാപനം ഇനി എത്ര ശക്തമായാലും ലോക്ക്ഡൗണ്‍ പോലുള്ള കാര്യങ്ങളിലേക്ക് നീങ്ങാന്‍ സാധിക്കില്ല. ജീവനൊപ്പം, ജീവനോപാധിയും പ്രധാനമാണ്.

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടും കേസുകളും മരണവും പിടിച്ചു നിര്‍ത്താനായി. ശാസ്ത്രീയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍.

കോവിഡിനെ സ്വയം പ്രതിരോധിക്കാന്‍ ജനങ്ങള്‍ സന്നദ്ധരാകണമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം എല്ലാ മേഖലകളും തുറന്നു നല്‍കയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here