കെ സിഫ്റ്റ് പദ്ധതി; ജോലി നഷ്ടപെട്ട എംപാനല്‍ ജീവനക്കാരെ പരിഗണിക്കും; എ കെ ശശീന്ദ്രന്‍

കെഎസ്ആര്‍ടിസിയില്‍ കെ സിഫ്റ്റ് പദ്ധതി നടപ്പാക്കുമ്പോള്‍ ജോലി നഷ്ടപെട്ട എംപാനല്‍ ജീവനക്കാരെ പരിഗണിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍.കെ എസ് ആര്‍ ടി സിയിലെ അഴിമതിയില്‍ പ്രാഥമിക അന്വേഷണത്തില്‍ കഴമ്പുണ്ടെന്നും ഉടന്‍ നിയമ നടപടികളിലേക്ക് പോകുമെന്നും മന്ത്രി അറിയിച്ചു.

കെ എസ് ആര്‍ ടിസിയെ ലാഭത്തിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് അതിനാണ് കെ സിഫ്റ്റ് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും നടപ്പിലായാല്‍ കോടിതി ഇടപെടല്‍കാരണം തൊഴില്‍ നഷ്ടപെട്ട എംപാനല്‍ ജീവനക്കാര്‍ക്കായിരിക്കും ആദ്യപരിഗണന നല്‍കുകയെന്നും മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

ഈ മാസം 25ന് കെ സിഫ്റ്റിന്റെ ഓഫീസ് ആനയറയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. കെ എസ് ആര്‍ ടിസിയിലെ അഴിമതികളില്‍ പ്രാഥമിക അന്വേഷണം നടത്തി.അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഉടന്‍ നിയമ നടപടികളിലേക്ക് പോകുമെന്നും അദ്ദേഹം അറിയിച്ചു.

ഈ മാസം 23ന് കെ എസ് ആര്‍ ടി സിയില്‍ നടത്താനിരിക്കുന്ന സമരത്തില്‍നിന്ന് തൊഴിലാളികള്‍ പിന്‍മാറണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.നാളെ സമരം പ്രഖ്യാപിച്ച അരു വിഭാഗം തൊഴിലാളികളുമായി സി എം ഡി ബിജുപ്രഭാകര്‍ ചര്‍ച്ചനടത്തുമെന്നും അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News