‘മഡ്ഡി’യുടെ മോഷന്‍ പോസ്റ്റര്‍ വിജയ് സേതുപതി പുറത്തിറക്കി

നവാഗതനായ ഡോ.പ്രഗഭല്‍ സംവിധാനം ചെയ്യുന്ന മഡ്ഡിയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. വിജയ് സേതുപതിയും, ശ്രീ മുരളിയും അവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ ടീസര്‍ ഉടന്‍ പുറത്തിറങ്ങും.

ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമയായ മഡ്ഡി നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഓഫ് റോഡ് മോട്ടോര്‍ സ്പോര്‍ട്ടിന്റെ ഒരു രൂപമാണ് മഡ്‌റേസിങ്ങ്. മഡ്‌റേസിങ്ങ് വിഷയമാക്കിയുളള സിനിമകള്‍ അപൂര്‍വമാണ്. മഡ്ഡി മഡ് റേസിംഗ് വിഭാഗത്തിലെ സമഗ്രമായ ആക്ഷന്‍ ത്രില്ലറായാണ് വിഭാവനം ചെയ്തിരിക്കുന്നത്.

പി.കെ. സെവന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രേമ കൃഷ്ണദാസാണ് സിനിമ നിര്‍മ്മിക്കുന്നത്. പുതുമുഖങ്ങളായ യുവാന്‍, റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ഹരീഷ് പേരടി, ഐ.എം.വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍ സുഗത, ശോഭ മോഹന്‍, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് താരങ്ങള്‍.

സാഹസികതയോടും, ഓഫ് റോഡ് റേസിങ്ങിനോടുമുളള സ്നേഹത്തില്‍ നിന്നാണ് മഡ്ഡിയുടെ പിറവിയെന്ന് സംവിധായകന്‍ പ്രഗഭല്‍ പറയുന്നു. കായികരംഗവുമായി വളരെക്കാലമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് പ്രഗഭല്‍. അദ്ദേഹത്തിന്റെ അഞ്ച് വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലം കൂടിയാണ് ഈ സിനിമ.
Step 2: Place this code wherever you want the plugin to appear on your page.

Happy to share the official motion poster of MUDDY, INDIA’s FIRST MUD RACE MOVIE….

Posted by Vijay Sethupathi on Saturday, 20 February 2021

പ്രധാനമായും വ്യത്യസ്തടീമുകള്‍ തമ്മിലുളള വൈരാഗ്യത്തെ കുറിച്ച് പറയുന്ന ചിത്രത്തില്‍ പ്രതികാരം, കുടുംബം, നര്‍മ്മം, സാഹസികത എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രഗഭല്‍ പറയുന്നു. ഓഫ് റോഡ് റേസിംഗില്‍ പ്രധാന അഭിനേതാക്കളെ രണ്ട് വര്‍ഷത്തോളം പരിശീലിപ്പിച്ചുവെന്ന് സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ ഡ്യൂപ്പുകളെ ഉപയോഗിച്ചിട്ടില്ല.

മഡ് റേസിങ്ങ് പോലുളള കായിക വിനോദം ആവേശം നഷ്ടപ്പെടുത്താതെ കാഴ്ചക്കാര്‍ക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു സംവിധായകന്റെ മുമ്പിലുളള ഏറ്റവും വലിയ വെല്ലുവുളി. ഒരു വര്‍ഷത്തോളം സമയമെടുത്താണ് സിനിമയുടെ ലോക്കേഷനുകള്‍ കണ്ടെത്തിയത്.അതുകൊണ്ട് തന്നെ ഒരു സിനിമയിലും കാണാത്ത അപകടകരവും മനോഹരവുമായ നിരവധി സ്ഥലങ്ങള്‍ സിനിമയില്‍ കാണാം. കെ.ജി.എഫിലൂടെ ശ്രദ്ധേയനായ രവി ബസ്റൂര്‍ സംഗീതവും, രാക്ഷസന്‍ സിനിമിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷ് എഡിറ്റിങ്ങും, ഹോളിവുഡില്‍ പ്രശസ്തനായ കെ.ജി .രതീഷ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News