മമ്മൂട്ടിയുടെ ‘ഭീഷ്മ പർവ്വ’ത്തിന് ഇന്ന് തുടക്കം; ക്ലാപ്പടിച്ച് ജ്യോതിർ‍മയിയും നസ്രിയയും

മലയാളി സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അമൽ നീരദ് – മമ്മൂട്ടി കൂട്ടുകെട്ടിന്റെ ബിലാൽ. എന്നാൽ ബിഗ് ബിയുടെ രണ്ടാം ഭാഗം എത്തുന്നതിന് മുമ്പ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഭീഷ്‍മ പര്‍വ്വം’ ചിത്രീകരണം ആരംഭിച്ചു. നസ്രിയയും ജ്യോതിർമയിയും ക്ലാപ്പടിച്ചാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.

ബിഗ് ബി’ എന്ന സ്റ്റൈലിഷ് സിനിമയ്ക്ക് ശേഷം മമ്മൂട്ടി – അമൽ നീരദ് കൂട്ടുകെട്ട് 14 വർഷങ്ങൾക്ക് ശേഷം ഒരുമിക്കുന്ന ചിത്രം ‘ഭീഷ്മ പർവ്വം – The Book of Bheeshma’ ഇന്ന്(ഫെബ്രുവരി 21) കൊച്ചിയിൽ ഷൂട്ടിംഗ് തുടങ്ങി. അമൽ നീരദിന്‍റെ ഭാര്യയും നടിയുമായ ജ്യോതിര്‍മയിയും നടി നസ്രിയയും ചേര്‍ന്നാണ് ക്ലാപ്പടിച്ചത്. നടൻ ഫഹദ് ഉൾപ്പെടെ നിരവധി പേർ സ്വിച്ച് ഓണിനായി എത്തിയിരുന്നു.

ബിഗ് ബി യുടെ രണ്ടാം ഭാഗമായ ബിലാലിന്‍റെ വാര്‍ത്തകള്‍ക്കായി ആരാധകര്‍ കൊതിച്ചിരുന്ന സമയത്തായിരുന്നു ബിലാലിന് മുമ്പ് ഭീഷ്മ പര്‍വ്വം ചെയ്യുന്നുവെന്ന് വാര്‍ത്ത അമൽനീരദ് പുറത്തുവിട്ടത്. കൊറോണ വ്യാപനത്തെ തുടർന്ന് ബിലാലിന്‍റെ ചിത്രീകരണം മാറ്റിവെച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് പുറത്ത് നിരവധി രംഗങ്ങള്‍ ചിത്രീകരിക്കേണ്ടതിനാലണത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News