കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം ശക്തമാക്കാൻ കർഷകർ: ദളിതുകളുടെ പിന്തുണ ഉറപ്പാക്കും

കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം ശക്തമാക്കാനുള്ള നീക്കവുമായി കർഷകർ. ദലിതരുമായി ചേർന്ന് പ്രവർത്തിക്കാനാണ് കർഷകരുടെ തീരുമാനം. സമരം രാജ്യവ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

കർഷക സമരത്തിലെ ജാതിയുടെ വേർതിരിവ് അവസാനിപ്പിച്ച് കർഷക പ്രതിഷേധം രാജ്യവ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇതിന്റെ ഭാഗമായി ശനിയാഴ്ച ഹരിയാണയിലെ ഹിസാറിൽ ദളിതുകളുമായി ചേർന്ന് മഹാപഞ്ചായത്ത് സംഘടിപ്പിച്ചു. യോഗത്തിൽ കർഷക നേതാവ് ഗുർണാം ചധുനിയും പങ്കെടുത്തിരുന്നു. ഹരിയാണയിലെ 20 ശതമാനത്തോളം വരുന്ന ഹരിയാണ ജനസംഖ്യ എസ് സി വിഭാഗത്തിൽപ്പെട്ടവരാണ്.

കർഷകരും ദലിതരും തമ്മിൽ കൂടുതൽ യോജിപ്പുണ്ടാകണമെന്ന് യോഗത്തിൽ ചാദുനി ആഹ്വാനം ചെയ്തു. കർഷകരോട് ബി ആർ അംബേദ്കറുടെ ചിത്രങ്ങൾ വീടുകളിൽ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രമേയം പാസാക്കിയിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ പ്രമുഖ ജാട്ട് രാഷ്ട്രീയ നേതാവായ സർ ചോട്ടു റാമിന്റെ ചിത്രങ്ങൾ സൂക്ഷിക്കാനും ദളിതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News