‘വൂള്‍ഫ്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തുന്നു ; ഫഹദ് ഫാസില്‍ ഔദ്യോഗിക പേജിലൂടെ പുറത്തിറക്കും

അര്‍ജ്ജുന്‍ അശോകനെ നായകനാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന ‘വൂള്‍ഫ്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തിറങ്ങും. പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലിന്റെ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കുക. ഇന്ന് വൈകുന്നേരം 6 മണിക്കാണ് പോസ്റ്റര്‍ റിലീസ്.

ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംയുക്ത മേനോന്‍, ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജി.ആര്‍. ഇന്ദുഗോപനാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഒക്ടോബര്‍ 19 നായിരുന്നു വൂള്‍ഫിന്റെ ചിത്രീകരണമാരംഭിച്ചത്. ‘വൂള്‍ഫി’ന് വേണ്ടി സംഗീതം നല്‍കുന്നത് രഞ്ജിന്‍ രാജാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഫായിസ് സിദ്ദീഖാണ്. ഹരിനാരായണനാണ് ഗാനരചയിതാവ്.

‘ഷേക്സ്പിയര്‍ എം. എ. മലയാളമായിരുന്നു ഷാജി അസീസിന്‍റെ ആദ്യ സംവിധാന സംരംഭം.  പിന്നീട് ‘ഒരിടത്തൊരു പോസ്റ്റ് മാന്‍’ എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു. ഷാജി അസീസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് വൂള്‍ഫ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here