കർഷക നേതാക്കളുമായി അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിൽ നടന്ന ചർച്ച അവസാനിച്ചു

അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിൽ നടന്ന കർഷക നേതാക്കളുമായുള്ള ചർച്ച അവസാനിച്ചു. ഫെബ്രുവരി 28ന് മീരറ്റ്ൽ വച്ചു നടക്കുന്ന മഹാപഞ്ചായത്തിൽ വച്ച് കർഷകർ കേന്ദ്രത്തിന് അപ്പീൽ സമർപ്പിക്കും.

കർഷക നിയമങ്ങളെ പറ്റിയും കർഷകരുടെ ആവശ്യങ്ങളെ പറ്റിയും യോഗത്തിൽ ചർച്ച ചെയ്തു. ചെങ്കോട്ട ആക്രമണവുമായി ബന്ധപ്പെട്ട് 20 പേരുടെ ചിത്രങ്ങൾ കൂടി ദില്ലിപൊലീസ് പുറത്തുവിട്ടു.

ദില്ലി അതിർത്തികൾ തടഞ്ഞുകൊണ്ടുള്ള കർഷക സമരം ശക്തമായി പുരോഗമിക്കുന്നു. അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിൽ കർഷക നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച അവസാനിച്ചു.

കാർഷിക നിയമങ്ങളെ പറ്റിയും, കർഷക സമരങ്ങളെ പറ്റിയും യോഗത്തിൽ ചർച്ച ചെയ്തു, ഫെബ്രുവരി 28ന് യുപിയിലെ മീരറ്റ്ൽ നടക്കുന്ന കർഷക മഹാപഞ്ചായത്തിൽ കർഷകരുടെ നേതൃത്വത്തിൽ കേന്ദ്രത്തിന് അപ്പീൽ സമർപ്പിക്കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഉറപ്പ് നൽകി.

അതേസമയം msp ഫോർമുല C2+50% ഇലേക്ക് മാറ്റണമെന്ന നിലപാടിൽ കർഷകർ ഉറച്ചു നിന്നു. കെജ്‌രിവാലിനെ കൂടാതെ മന്ത്രിമാരയാ കൈലാഷ് ഗഹ്ലോട്ട് രാജേന്ദ്ര പൽ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.

അതേസമയം ചെങ്കോട്ട അക്രമണവുമായി ബന്ധപ്പെട്ട് 20 പേരുടെ ചിത്രങ്ങൾ ദില്ലി പോലിസ് പുറത്തുവിട്ടു. മുന്നേ പുറത്ത് വിട്ട 200 പേരുടെ ചിത്രങ്ങൾക്ക് പുറമെയാണ് 20 പേരുടെ കൂടി പുറത്ത് വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News