‘കൊറോണില്‍’ കൊവിഡ് മരുന്നല്ല; അംഗീകാരം നല്‍കിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

കോവിഡ്​ മരുന്നെന്ന പേരില്‍ ബാബ രാംദേവിന്‍റെ പതഞ്​ജലി ആയുര്‍വേദ പുറത്തിറക്കിയ ‘കൊറോണില്‍’
മരുന്നിന് അംഗീകാരമില്ല.

ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ്​ ചികിത്സക്കായി ഏതെങ്കിലും പരമ്പരാഗത മരുന്നിന്‍റെ ഫലപ്രാപ്​തി അവലോകനം ചെയ്യുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്​തിട്ടില്ലെന്നാണ്​ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്.

ലോകാരോഗ്യ സംഘടന സൗത്ത്​ ഈസ്റ്റ്​ ഏഷ്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആഗോള മാനദണ്ഡങ്ങള്‍ അടിസ്​ഥാനമാക്കി നിര്‍മിച്ചെടുത്തതാണ് ​കൊറോണില്‍ എന്നും മരുന്നിന്‍റെ ഗവേഷണം മുഴുവന്‍ പൂര്‍ത്തിയാക്കിയതാണെന്നും ലോകാരോഗ്യ സംഘടനയുടെ സര്‍ട്ടിഫിക്കേഷന്‍ പദ്ധതിപ്രകാരം ആയുര്‍ മന്ത്രാലയം അംഗീകാരം നല്‍കിയെന്നുമായിരുന്നു ബാബ രാംദേവിന്‍റെ അവകാശ വാദം.

കൊറോണില്‍ ഫലപ്രദമാണെന്ന്​ അവകാശപ്പെടുന്ന ശാസ്​ത്രീയ തെളിവുകള്‍ കെെവശമുണ്ട് എന്ന്​ അവകാശപ്പെട്ട്​ കഴിഞ്ഞദിവസം ബാബ രാംദേവ് ​രംഗത്തെത്തിയിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍, ഗതാഗതമന്ത്രി നിതിന്‍ ഗഡ്​കരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു രാംദേവിന്റെ അവകാശ വാദം.

‘കൊറോണില്‍​ ‘കോവിഡിന്​ ഫലപ്രദമാണെന്ന്​ ശാസ്​ത്രീയ തെളിവുകളുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ചാണ്​ മരുന്ന്​ വികസിപ്പിച്ചെടുത്തതെന്നും ബാബ രാംദേവ്​ അവകാശപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel