ഓസ്ട്രേലിയൻ ഓപ്പൺ: ഒമ്പതാം കിരീടവുമായി ജോക്കോവിച്ച്

ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗത്തിൽ നോവാക് ജോക്കോവിച്ച് ചാംപ്യൻ. റഷ്യയുടെ ഡാനില്‍ മെദ്‌‌വദേവിനെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജോക്കോവിച്ചിന്റെ ജയം, സ്കോർ 7-5, 6-2, 6-2. ഓസ്ട്രേലിയൻ ഓപ്പണിൽ ജോക്കോവിച്ചിന്റെ ഒമ്പതാം കിരീടനേട്ടം കൂടിയാണിത്.

ഓസ്ട്രേലിയൻ കോർട്ടിൽ ജോക്കോവിച്ചിന്റെ ആധിപത്യം ഒരിക്കൽകൂടി അരക്കെട്ടുറപ്പിക്കുന്ന വിജയമായിരുന്നു ഡാനിലിനെതിരെ നേടിയത്. 2008ലാണ് ആദ്യമായി ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പണിൽ കിരീടം നേടുന്നത്. 2011 മുതൽ അടുത്ത മൂന്ന് വർഷവും അടുപ്പിച്ച് കിരീടം സ്വന്തമാക്കിയ ജോക്കോവിച്ച് ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഓസ്ട്രേലിയയിൽ ചാംപ്യനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here