ഫിഷറീസ് നയത്തില്‍ നിന്നും അണുവിട പിന്നോട്ട് പോകില്ലെന്നും ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കള്ള പ്രചാരണംനടത്തുന്നുവെന്നും സാംസ്‌കാരിക വകുപ്പു മന്ത്രി എ കെ ബാലന്‍. സര്‍ക്കാരിനെതിരെ ബി ജെ പി, യു ഡി എഫ് വ്യക്തമായ തിരക്കഥ ഉണ്ടാക്കുകയാണ്.
ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന സ്ഥിതി വന്നതുകൊണ്ടാണ് സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നത് എന്നും ഇത് ഗൂഡലോചനയുടെ ഭാഗമാണെന്നും എ കെ ബാലന്‍ പറഞ്ഞു.
ശ്രീധരനെ സര്‍ക്കാരിനെതിരെ ഉപയോഗിക്കുകയാണ്. എ ഗ്രൂപ്പും ബിജെപിയുമാണ് ഇതിന് പിന്നില്‍. ഇവര്‍ക്കിടയിലെ പാലമായി ശ്രീധരന്‍ നില്‍ക്കുകയാണ്. ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയാക്കാനാണ് ശ്രമിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപാരമായ ബുദ്ധിയാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് പിണറായി ഏകാധിപതിയെന്ന് അവര്‍ പറഞ്ഞത്. തുടര്‍ഭരണത്തെ തടയാനുള്ള നീക്കം നടക്കുന്നു.വരും ദിവസങ്ങളില്‍ പല കള്ള പ്രചാരണങ്ങളും നടക്കുമെന്നും എ കെ ബാലന്‍ വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.