ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയത് കോണ്‍ഗ്രസ് സര്‍ക്കാര്‍

രാജ്യത്ത് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയത് കോണ്‍ഗ്രസ് സര്‍ക്കാരെന്ന് കണ്ടെത്തല്‍. നരസിംഹ റാവുവിന്റെ കാലത്താണ് അനുമതി നല്‍കിയത്. കോണ്‍ഗ്രസിന്റെ കാലത്തു തുടങ്ങിയ കൊള്ള ബിജെപി സര്‍ക്കാര്‍ എല്‍ഒപി അധവാ ലെറ്റര്‍ ഓഫ് പെര്‍മിറ്റ് (അനുമതി പത്രം) പ്രകാരം തട്ടിപ്പ തുടര്‍ന്നു.

2014ലാണ് മോഡി സര്‍ക്കാര്‍ എല്‍ഒപി അനുമതി നല്‍കുന്നത്. എല്‍ഒപിക്കെതിരായ ഹര്‍ജിയില്‍ കൊച്ചി ഹൈകോടതി കമ്മറ്റി രൂപീകരിച്ചു. കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത് ഗുരുതര കണ്ടെത്തലുകളായിരുന്നു.

ഇന്ത്യന്‍ കമ്പനികള്‍ക്കു നല്‍കിയിട്ടുള്ള ലെറ്റര്‍ ഓഫ് പെര്‍മിറ്റിന്റെ (എല്‍ഒപി) മറവില്‍ വിദേശട്രോളറുകള്‍ വന്‍തോതില്‍ കടന്നുകയറി. ഇന്ത്യയില്‍ ബിനാമി കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു ട്രോളറുകള്‍ വാങ്ങിയ രേഖയുണ്ടാക്കി ലെറ്റര്‍ ഓഫ് പെര്‍മിറ്റ് നേടുകയാണ് ചെയ്തിരുന്നത്.

എല്‍ഒപി ലഭിച്ച കേവലം 22 ട്രോളറുകള്‍ മാത്രമാണ് ഇന്ത്യന്‍ സവിശേഷ മേഖലയില്‍ ഇപ്പോള്‍ മത്സ്യ ബന്ധനം നടതിയാതെന്നായിരുന്നു കേന്ദ്രം പറഞ്ഞത്. സര്‍ക്കാരിതുവരെ ലെറ്റര്‍ ഓഫ് പെര്‍മിറ്റ് നല്കിയത് 800 -ല്‍ അധികം ട്രോളറുകള്‍ക്കായിരുന്നു. ഇടത്പക്ഷത്തിന്റെ പ്രതിഷേധമാണ് ലെറ്റര്‍ ഓഫ് പെര്‍മിറ്റ് തട്ടിപ്പ് നിര്‍ത്തലാക്കിയത്. 2017ല്‍ കെകെ രാഗേഷ് എംപി നല്‍കിയ ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസിന് പിന്നാലെ ചര്‍ച്ച നടക്കുകയും പിന്‍വലിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News