ഇന്ധന വിലവര്‍ധനവിനെതിരെ അടുപ്പ് കൂട്ടി സമരം നടത്തി സിപിഐഎം

കേന്ദ്ര സര്‍ക്കാരിനെതിരെ ജനരോക്ഷം ആളി കത്തിക്കുന്നതായിരുന്നു ഇന്ധന വിലവര്‍ധനവിലെനിതരായ സിപിഐഎം പ്രതിഷേധം. ഇന്ധന വിലവര്‍ദ്ധനവ് പിടിച്ച് നിര്‍ത്താന്‍ വിപണിയില്‍ ഇടപെടണമെന്ന് സമരക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ തെരുവുകളില്‍ സിപിഐഎംന്‍റെ നേതൃ്തത്തിലാണ് അടുപ്പ് കൂട്ടി സമരം നടത്തിയത്.

ഇന്ധന -പാചക വാതക വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ബുത്ത് കേന്ദ്രങ്ങളിലുമാണ് സിപിഐഎം ന്‍റെ നേതൃത്വത്തില്‍ ബഹുജനങ്ങള്‍ അടുപ്പ് കൂട്ടി സമരം നടത്തിയത്.

ജനങ്ങളുടെ ഉളളിലെ രോഷാഗ്നിഅടുപ്പിലെ തീ നാളമായി പടര്‍ന്നു സ്ത്രീകളുടെ വലിയ പങ്കാളിത്വമാണ് എല്ലാ സമരകേന്ദ്രങ്ങളും ഉണ്ടായത്. പാചക വാതകത്തിന് ഇപ്പോള്‍ സമ്പസിഡി പോലും ലഭിക്കുന്നില്ലെന്ന് സ്ത്രീകള്‍ കുറ്റപ്പെടുത്തി

ക‍ഴിഞ്ഞ 10 ദിവസം കൊണ്ട് മാത്രം പെട്രോളിന് മൂന്ന് രൂപയും ഡീസലിന് മൂന്നര രൂപയും വര്‍ദ്ധിച്ചു
ഇങ്ങനെ പോയാല്‍ താന്‍ മോഹിച്ച് വാങ്ങിയ വാഹനം വില്‍ക്കേണ്ടി വരുമെന്നായിരുന്നു തലസ്ഥാനത്ത് ഒരു യുവാവിന്‍റെ പ്രതികരണം.

പാചക വാതകത്തിന് ക‍ഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ 175 രൂപയാണ് വര്‍ദ്ധിച്ചത് . ഇത് ജനജീവിതം ദുസഹമാക്കിയതായി ഗൃഹനാഥമാരും അഭിപ്രായപ്പെട്ടു

ഇന്ധന വിലവര്‍ദ്ധനവ് പിടിച്ച് നിര്‍ത്താന്‍ അടിയന്തരമായി എന്തെങ്കിലും ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സമരത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. വിവിധ കേന്ദ്രങ്ങളില്‍ സിപിഐഎം നേതാക്കള്‍ സമരം ഉത്ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News