വനിതാ സംവിധായകരുടെ ചിത്രം ‘ഡിവോഴ്സ്’ ; ഉദ്ഘാടനം എ.കെ. ബാലന്‍ നിര്‍വ്വഹിക്കും

സംസ്ഥാന സര്‍ക്കാര്‍ വനിതാ സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കാന്‍ അനുവദിച്ച തുക ഉപയോഗിച്ച് നിര്‍മ്മിച്ച ആദ്യത്തെ ചിത്രമായ ചെയ്ത ‘ഡിവോഴ്സി’ന്റെ പ്രദര്‍ശനോദ്ഘാടനം നാളെ വൈകിട്ട് 5.30ന് തിരുവനന്തപുരം കലാഭവന്‍ തിയേറ്ററില്‍ നിര്‍വ്വഹിക്കും.

മിനി ഐ.ജി സംവിധാനം ചെയ്യുന്ന ചിത്രം സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കും.

വി.എസ്. ശിവകുമാര്‍ എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. വനിതാ സാമൂഹ്യക്ഷേമ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, കൗണ്‍സിലര്‍ അഡ്വ. രാഖി രവികുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News