കൊലവിളി നടത്തി കോൺഗ്രസ് പ്രകടനം; പൊലീസിൽ പരാതി നൽകി ഉദുമ എംഎല്‍എ

കോൺഗ്രസുകാർ തനിക്കെതിരെ കൊലവിളി നടത്തിയതിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ കെ കുഞ്ഞിരാമൻ എംഎൽഎ. സംഭവത്തില്‍ എംഎല്‍എ മുഖ്യമന്ത്രിക്കും സ്പീക്കർക്കും ഡിജിപിക്കും പരാതി നൽകി.

എംഎൽഎയെ കൊല്ലുമെന്നും നാളുകൾ എണ്ണപ്പെട്ടെന്നുമാണ് കല്യോട്ട്‌ നടത്തിയ പ്രകടനത്തിൽ‌ കോൺഗ്രസുകാർ പ്രഖ്യാപിച്ചത്‌.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ സുധാകരൻ എംപി, കാസർകോട്‌ ജില്ലയിലെ കോൺഗ്രസ്‌ നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു എംഎല്‍എയ്ക്കെതിരായ‌ പരസ്യമായ കൊലവിളിയും അസഭ്യവർഷവും.
സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്‌.

കലാപമുണ്ടാക്കാനുള്ള ഗൂഢനീക്കമാണ്‌ ഇതിനുപിന്നിലെന്ന് എംഎല്‍എയുടെ‌ പരാതിയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News