കൊവിഡ് വ്യാപനം; ലോക്ഡൗൺ അനിവാര്യമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി; വരും നാളുകൾ നിർണായകം

കൊവിഡ് അണുബാധയുടെ ശൃംഖല തകർക്കാൻ ലോക്ക്ഡൗൺ ആവശ്യമാണെന്നും കോവിഡിനെതിരെയുള്ള യുദ്ധത്തിൽ പ്രധാന ആയുധമാണ് മാസ്‌ക്കെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തുടങ്ങിയതിന് ശേഷം ആളുകൾ അലംഭാവം കാണിക്കാൻ തുടങ്ങിയെന്നും ഇത് തെറ്റാണെന്നും മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു.

കൊവിഡ് -19 പ്രോട്ടോക്കോളിനെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കുന്നതിനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ ‘എന്റെ കുടുംബം, എന്റെ ഉത്തരവാദിത്തം’ എന്ന പ്രചാരണത്തെ പരാമർശിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഇന്ന് പുതിയൊരു മുദ്രാവാക്യമാണ് ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചത്.

“ഞാൻ ഉത്തരവാദിയാണ്” എന്നതാണ് പുതിയ മുദ്രാവാക്യം, അതിനർത്ഥം ആളുകൾ സ്വയം ഉത്തരവാദിത്തമുള്ളവരായിരിക്കണം എന്നാണ്. ജനങ്ങൾ മാസ്ക് ഉപയോഗവും അകലം പാലിക്കലും കൈ കഴുകലും സ്വയം ഉറപ്പാക്കണം ” മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ആവശ്യാനുസരണം പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ഇതിന്റെ ഭാഗമായി അമരാവതി, യാവത്മാൽ തുടങ്ങിയ ജില്ലകളിലെ അധികാരികൾക്ക് ഇതിനകം നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. വരും ദിവസങ്ങളിൽ രോഗവ്യാപനത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമെങ്കിൽ കൂടുതൽ മേഖലകളിലേക്ക് ലോക് ഡൌൺ ഏർപ്പെടുത്തുവാനാണ് സർക്കാർ ആലോചിക്കുന്നത് .

വലിയ ജനക്കൂട്ടത്തെ ആകർഷിക്കുന്ന യാതൊരു പൊതു പരിപാടികളും നാളെ മുതൽ മഹാരാഷ്ട്രയിൽ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

നിലവിൽ മഹാരാഷ്ട്രയിലെ കൊവിഡ് -19 അവസ്ഥയെക്കുറിച്ച് സംസ്ഥാനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. കൊവിഡ് -19 അണുബാധയുടെ ശൃംഖല മുറിക്കാൻ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.

സംസ്ഥാനത്ത് ആവശ്യത്തിന് വാക്സിനുകളുടെ അഭാവത്തിൽ, മാസ്കുകളും മറ്റ് പ്രോട്ടോക്കോളുകളുമാണ് പകർച്ചവ്യാധിക്കെതിരെയുള്ള ഒരേയൊരു ആയുധമെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ എല്ലാവരും നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News